മലപ്പുറത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 35പേര്‍

മലപ്പുറത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 35പേര്‍

മലപ്പുറം: മലപ്പുറത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 35പേര്‍. ഗള്‍ഫിലും ഇതര സംസ്ഥാനങ്ങളിലും മരിച്ച മലപ്പുറത്തുകാര്‍ വേറെയും വരും. ജില്ലയില്‍ ഒരു കോവിഡ് മരണംകൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി(80) യാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. പ്രമേഹം, രക്തസമര്‍ദ്ദം, ഹൃദ്രോഗം, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ എന്നിവ അലട്ടിയിരുന്ന അബൂബക്കര്‍ ഹാജിയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22നാണ്് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐ.സിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചിരുന്നു. സേ്റ്ററ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ് 25ന് രോഗിയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. എ.സി.എല്‍.എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 25ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി. ഭാര്യ: ബീവിജ്ജ. മക്കള്‍: മുഹമ്മദലി, ജബ്ബാര്‍ , സിദ്ദീഖ്, ഷമീറലി എന്ന കുഞ്ഞ, മുജീബ് റഹ്മാന്‍ , റഫീഖ്, ഫസലുറഹ്മാന്‍ എന്ന മന്‍സൂര്‍, ഫാതിമ , റസീന, ശരീഫ്
മരുമക്കള്‍ : കുഞ്ഞി തങ്ങള്‍ (പാറക്കടവ്), ഷാഹുല്‍ ഹമീദ് (കോട്ടക്കല്‍), ഹസന്‍ (കൊളപ്പുറം), സഫിയ, സക്കീന, സല്‍മ, ആയിശാബി , സഹീറ , ശബ്‌ന, ഫര്‍സാന.

Sharing is caring!