കേരള സര്‍ക്കാറിന്റെ സദ്‌സേവന ബഹുമതി മലപ്പുറത്തുകാരി ടി.വി. മുംതാസിന്

കേരള സര്‍ക്കാറിന്റെ സദ്‌സേവന ബഹുമതി  മലപ്പുറത്തുകാരി ടി.വി. മുംതാസിന്

കോട്ടക്കല്‍: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിന്റെ മികച്ച സേവനത്തിനുള്ള സദ്‌സേവന ബഹുമതി ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ മലപ്പുറത്തുകാരി ടി.വി.മുംതാസിന് ലഭിച്ചു. കണ്ണൂര്‍ ഐ.സി.ഡി.എസ് എടക്കാട് അദ്ധീഷണല്‍ പ്രൊജക്ടിലെ സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ചുരുങ്ങിയ കാലയളവില്‍ വനിത ശിശു വികസന വകുപ്പില്‍ ദൈനം ദിന ചുമതലകള്‍ക്ക് പുറമെ സ്ത്രീകളുടെയും കുട്ടികളുടെയും അഗതികളുടെയും അശരണരായ ആളുകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ഒട്ടനവധി നൂതനവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കിയതിനാലാണ് ബഹുമതിക്ക് അര്‍ഹത നേടിയിട്ടുള്ളത്.

Sharing is caring!