സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണു സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ  എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണു സെക്രട്ടേറിയറ്റില്‍  തീപിടിത്തം ഉണ്ടായതെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണു സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്ഭവനിലെത്തി ഗവര്‍ണറെ സ്ഥിതിഗതികള്‍ ധരിച്ചിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരായ പി.കെ. ബഷീര്‍, വി.എസ്. ശിവകുമാര്‍,, വി.ടി. ബല്‍റാം എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

സെക്രട്ടേറിയറ്റിലെയും, ക്ലിഫ് ഹൗസിലെയും സിസിടിവി ക്യാമറകള്‍ ഇടിവെട്ടിപ്പോയെന്നാണ് പറയുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രെസന്റും സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച എംഒയുവിന്റെ ഒരു കോപ്പി പ്രതിക്ഷ നേതാവ് ചോദിച്ചിട്ട് മൂന്നാഴ്ചയാകുന്നു. ഇതുവരെ സര്‍ക്കാര്‍ തന്നില്ല. എല്ലാം മറച്ച് വയ്കുന്ന ഭരണഘനാപരമായി പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാരാണിത്. ആ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് വളരെ ദീര്‍ഘമായി ഗവര്‍ണറോട് സംസാരിച്ചുവെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.

Sharing is caring!