പള്ളി-മദ്രസാ ജീവനക്കാരില്‍ അവശര്‍ക്ക് അടിയന്തിര സഹായം നല്‍കണം: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ഉത്തര മേഖല

പള്ളി-മദ്രസാ ജീവനക്കാരില്‍  അവശര്‍ക്ക് അടിയന്തിര  സഹായം നല്‍കണം: കേരള മുസ്ലിം ജമാഅത്ത്  കൗണ്‍സില്‍ ഉത്തര മേഖല

മലപ്പുറം: കോവിസ് പ്രതിസന്ധി പ്രവചനാതീതമായി നീണ്ടു പോകുകയും നിത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകല്‍ ദുസ്സഹമാവുകയും ചെയ്ത സാഹചര്യത്തില്‍ മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാത്ത പള്ളി മദ്രസാ , അറബിക് കോളേജ് ജീവനക്കാര്‍ക്ക് പ്രതിസന്ധി തീരുന്നത് വരെ സര്‍ക്കാര്‍ സഹായിക്കണമെന്ന്
കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ഉത്തര മേഖല കമ്മറ്റി ആവശ്യപ്പെട്ടു.
റമളാന്‍ കഴിഞ്ഞ് പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇവരില്‍ പലര്‍ക്കും ലഭിക്കുന്നില്ല.മാസങ്ങളായി വരുമാനം അടഞ്ഞ് പോയ ജീവനക്കാരെ സംരക്ഷിക്കാന്‍ പല മഹല്ല് മാനേജ്‌മെന്റ് കമ്മറ്റികള്‍ക്ക് സാധിക്കാതെ വന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന സംഭാവനകള്‍ തികച്ചും നിശ്ചലമായിരിക്കുകയാണ്. അതിനാല്‍ സര്‍ക്കാരിന്റ ധനസഹായം മാത്രമാണ് ഏക പരിഹാര മാര്‍ഗ്ഗം. അവശരായ ഇത്തരക്കാരെ കണ്ടത്താന്‍ കൗണ്‍സില്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി. വിവാഹ പ്രായം 21 വയസ്സിലേക്ക് ഉയര്‍ ത്താനുള്ള കേന്ദ്ര ഗവണ്‍മെന്റ് ആശയം ചരിത്രപരമായ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലന്നും , 18 വയസ്സില്‍ സര്‍ക്കാരിനെതിരഞ്ഞടുക്കാനള്ള വോട്ടവകാശം നിലനില്‍ക്കേ വിവാഹ പ്രായം 21 ലേക്ക് ഉയര്‍ത്തുന്നത് പതിഷേധാര്‍ഹമാണന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലോകത്ത് എവിടെയും കാണാത്ത അശാസ്ത്രിയമായ നിയമനിര്‍മാണത്തിനു രാജ്യം സാക്ഷിയാവരുതന്നും യോഗം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം എച് ഷാജി പത്തനംതിട്ട .ഉല്‍ഘാടനം ചെയ്തു. ഉത്തര മേഖല പ്രസിഡണ്ട് , ഡോ ഖാസി മുല്‍ ഖാസിമി അദ്ധ്യക്ഷനായിരുന്നു. സി അബ്ദുല്‍ ഗഫൂര്‍ മൗലവി ആ മുഖ പ്രഭാഷണവും ,യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട, ജലീല്‍ മൗലവി കൊല്ലം രൂപ രേഖ സമര്‍പ്പണവും , ശമീര്‍ ഹൈതമി മുഖ്യ ഭാഷണവും നടത്തി. എഞ്ചിനിയര്‍ മൊയ്തിന്‍ കുട്ടി,വി പി കുഞ്ഞാപ്പു, മുനീര്‍ തൗഹീദി, ചര്‍മ്പയില്‍ പങ്കെടുത്തു. ഉത്തര മേഖല ജനറല്‍ സെക്രട്ടറി,മരുത അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും സിദ്ധിഖ് ചാലിയം നന്ദിയും പറഞ്ഞു

Sharing is caring!