കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരില്‍ 50 പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരില്‍ 50 പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റവരില്‍ 50 പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി.പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് ഇന്നലെ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിനൊപ്പം ദുബായ് റാസല്‍ഖൈമയിലായിരുന്നു മഞ്ജുളകുമാരി.സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-കരിപ്പൂര്‍ വിമാനം റണ്‍വേയില്‍ നിന്നും 35 അടിതാഴ്ചയിലേക്ക് വീണ് അപകടമുണ്ടായത്.സംഭവ ദിവസം രണ്ടു വിമാന പൈലറ്റ് അടക്കം 18 പേര്‍ മരിച്ചിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരില്‍ 50 പേര്‍ കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.ഇവരില്‍ കൂടുതലും കുട്ടികളാണ്.ചികില്‍സയിലുളളവര്‍ അപകട നില തരണം ചെയ്തുവരികയാണ്.

Sharing is caring!