മതവും മതേതരത്വവും തിരിച്ചറിയണം: റശീദലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി: വിശ്വാസികള്‍ മതവും മതേരത്വും തിരിച്ചറിഞ്ഞു വേണം ഇടപെടലുകള്‍ നടത്തേണ്ടതെന്ന് കേരള വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര രാജ്യത്ത് മതമൂല്യങ്ങള്‍ മുറുകെപിടിച്ചു എങ്ങനെ ജീവിക്കണമെന്ന് നമ്മെ പഠിപ്പിച്ചത് മമ്പുറം തങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശമാണ് കേരളീയ മുസ്ലിംകളുടെ ഔന്നത്യത്തിനു ഹേതുകമായത്. മതമൂല്യങ്ങളില് അധിഷ്ഠിതമായി ജീിവിക്കുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിനു മമ്പുറം തങ്ങളെയാണ് നാം പാഠമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എം.കെ ജാബിറലി ഹുദവി സ്വാഗതം പറഞ്ഞു. ഇന്ന് എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]