ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; രോഗം 169 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 24) 169 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 12 പേര്‍ക്ക് ഉറവിടമറിയാതെയും 146 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 43,035 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇന്ന് 116 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 4,297 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
എ. ആര് നഗര്‍ സ്വദേശികളായ അഞ്ച് പേര്, ആലിപ്പറമ്പ് മൂന്ന്, അമരമ്പലം ഒരാള്‍, ആനക്കയം രണ്ടുപേര്‍, അങ്ങാടിപ്പുറം നാലു പേര്, ആതവനാട് രണ്ട് പേര്, കൊണ്ടോട്ടി ഒരാള്‍, ചേലേമ്പ്ര നാല് പേര്, ചെറിയമുണ്ടം ഒരാള്‍, ചോക്കാട് ഒരാള്‍, ചുങ്കത്തറ നാലു പേര്, എടക്കര മൂന്നു പേര്, എടപ്പാള്‍ ഒരാള്‍, എടരിക്കോട് ഒരാള്‍, എടവണ്ണ ഒരാള്‍, കാളികാവ് ഒരാള്‍, കല്പകഞ്ചേരി രണ്ടു പേര്, കരുളായി ഒരാള്‍, കാവന്നൂര്‍ രണ്ടു പേര്, കീഴുപറമ്പ് ഒരാള്‍, കോഡൂര്‍ രണ്ടു പേര്, കൊല്ലം രണ്ടു പേര്, കൂട്ടിലങ്ങാടി രണ്ടു പേര്, കോട്ടക്കല്‍ നാല് പേര്, മലപ്പുറം അഞ്ചു പേര്, മൂന്നിയൂര്‍ അഞ്ചു പേര്, മമ്പാട് രണ്ടു പേര്, മംഗലം ഒരാള്‍, മഞ്ചേരി ഒരാള്‍, മൂത്തേടം രണ്ടു പേര്, മൊറയൂര്‍ ഒരാള്‍, നന്നമ്പ്ര ഒരാള്‍, നിലമ്പൂര്‍ ഒരാള്‍, ഊരകം രണ്ടു പേര്, ഒഴൂര്‍ ഒരാള്‍, പാണ്ടിക്കാട് ആറ് പേര്, പരപ്പങ്ങാടി അഞ്ച് പേര്, പട്ടക്കരിമ്പ് ഒരാള്‍, പെരിന്തല്‍മണ്ണ ഒരാള്‍, പെരുമണ്ണ ക്ലാരി മൂന്ന് പേര്, പാലക്കാട് ഒരാള്‍, പൊന്മള നാല് പേര്, പൂക്കോട്ടൂര്‍ ഒരാള്‍, പോരൂര്‍ ഒരാള്‍, പോത്തുകല്ലു ഒരാള്‍, താനൂര്‍ അഞ്ച് പേര്, തിരൂരങ്ങാടി രണ്ട് പേര്, തിരുവാലി ഏഴ് പേര്, തൃക്കലങ്ങോട് ഒരാള്‍, തിരൂര്‍ മൂന്ന് പേര്, തൃപ്രങ്ങോട് ഒരാള്‍, ഊര്‍ങ്ങാട്ടിരി രണ്ട് പേര്, വളാഞ്ചേരി രണ്ട് പേര്, വള്ളിക്കുന്ന് മൂന്ന് പേര്, വട്ടംകുളം അഞ്ച് പേര്, വാഴയൂര്‍ ഒരാള്‍, വഴിക്കടവ് അഞ്ച് പേര്, വേങ്ങര ഒമ്പത് പേര്, വെട്ടം ഒരാള്‍, വണ്ടൂര്‍ ഒരാള്‍, സ്ഥലം ലഭ്യമല്ലാത്തത് ഒരാള്‍.
ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവര്‍
എടവണ്ണ (74) വയസ്, ചുങ്കത്തറ (42), മംഗലം (48), വണ്ടൂര്‍ (നാല് ദിവസം), മൂന്നിയൂര്‍ (19), താഴേക്കോട് (26), മഞ്ചേരി (28), രാമപുരം (24)
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍
കോഡൂര്‍ (40), പെരുമണ്ണ ക്ലാരി (21), കോട്ടക്കല്‍ (29), കല്പകഞ്ചേരി (54)
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചവര്‍
ചാലിയാര്‍ സ്വദേശി (25) വയസ്, വള്ളിക്കുന്ന് സ്വദേശികളായ 35, 27 വയസുകാര്‍, കണ്ണമംഗലം സ്വദേശി 39 വയസ്.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍
എടവണ്ണ (39), പൊന്മള (34), വേങ്ങര(30 ,3 ,25 വയസുള്ളവര്‍), ഊരകം (38), തിരൂരങ്ങാടി (62)
നിരീക്ഷണത്തിലുള്ളത് 43,035 പേര്
43,035 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,947 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 337 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,827 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 1,704 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]