പുതിയ വിദ്യാഭ്യാസ നയം: പിന്നോക്ക വിഭാഗത്തെ പുറം തള്ളുന്നത് : രാം പുനിയാനി

പുതിയ വിദ്യാഭ്യാസ നയം: പിന്നോക്ക വിഭാഗത്തെ പുറം തള്ളുന്നത് : രാം പുനിയാനി

ന്യൂഡൽഹി: ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തെ പുറം തള്ളുന്നതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് രാം പുനിയാനി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച “ദേശീയ വിദ്യാഭ്യാസ നയരേഖ” കോൺക്ലേവിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടമായി കാണാതെ ഉത്തരവാദിത്വമായി കാണാൻ കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടിയിരിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ വിദ്യാഭ്യാസ നയ രൂപീകരിക്കാനായി കഴിഞ്ഞ അഞ്ച് വർഷം ചെലവഴിച്ച കേന്ദ്ര സർക്കാർ പാർലമെൻ്റിൽ ചർച്ചക്ക് വെക്കാതെ ക്യാബിനറ്റ് അംഗീകാരം നൽകാനുള്ള ധൃതി കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കുലറിസം, ദേശീയ ഉദ്‌ഗ്രഥനം, റിസർവേഷൻ എന്നി വിഷയങ്ങളിലെ നയരേഖ മൗനം പാലിച്ചത് ഇന്ത്യൻ സമൂഹത്തിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഇന്ത്യയെ ലക്ഷ്യമാക്കുന്ന നയരേഖയാണിതെന്ന്
കോൺക്ലേവിൽ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഷക്കീല ടി ഷംസു പറഞ്ഞു.

നയരേഖയിലെ ഭാഷയുടെ രാഷ്ട്രീ, സാമൂഹിക പശ്ചാത്തലങ്ങൾ ഉയർത്തി കാട്ടിയാണ്
ജെഎൻയു പ്രെഫസർ ബർട്ടൺ ക്ലിറ്റസ് സംസാരിച്ചത്.
നയരേഖ രൂപീകരണത്തിലെ അവ്യക്തതകൾ, രാഷ്ട്രീയ ഇടപെടലുകൾ, വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നിവ സൂചിപ്പിച്ചായിരുന്നു
ഡൽഹി യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രെഫസർ ഡോ: സച്ചിൻ നാരായണൻ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്. ഡെൽഹി ഗവൺമെൻ്റ് ഫെല്ലോ ടി.സി അഹമ്മദലി ചർച്ചകൾ നിയന്ത്രിച്ചു.

എം.എസ് എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷ്റഫലി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അർഷദ് സ്വാഗതവും, ദേശീയ വൈസ് പ്രസിഡൻറ് പി. വി. അഹമ്മദ് സാജു നന്ദിയും പറഞ്ഞു.

Sharing is caring!