ബിരിയാണി ചലഞ്ച്: ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി

ബിരിയാണി ചലഞ്ച്:  ദുരിതാശ്വാസ നിധിയിലേക്ക്  സമാഹരിച്ച തുക കൈമാറി

തിരൂരങ്ങാടി. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 41,265 രൂപയുടെ ഡി.ഡി സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്‍ ഏറ്റുവാങ്ങി. സംസ്ഥാന വ്യാപകമായി എ.ഐ.വൈ.എഫ് ഇതിനോടകം തന്നെ കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തിനകത്ത് എ.ഐ.വൈ.എഫ് ഇത്തരത്തിലൊരു ക്യാമ്പയിന്‍ ഏറ്റെടുത്ത് നടത്തി വരുന്നത്. പരിപാടിയില്‍ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് സലീം, എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി എം.പി. സ്വാലിഹ് തങ്ങള്‍, പ്രസിഡണ്ട് സുജീഷ് കുമാര്‍, വി.പി. ഷാഫി, ഇല്യാസ് പാണഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സി.എം.ഡി.ആര്‍.എഫിലേക്ക് തുക കൈമാറിയത്.

Sharing is caring!