മമ്പുറം ആണ്ടുനേര്‍ച്ച: നേര്‍ച്ചകള്‍ സ്വീകരിക്കാന്‍ സംവിധാനം

മമ്പുറം ആണ്ടുനേര്‍ച്ച:  നേര്‍ച്ചകള്‍ സ്വീകരിക്കാന്‍ സംവിധാനം

തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നേര്‍ച്ചകള്‍ സ്വീകരിക്കാന്‍ വിശ്വാസികളുടെ അഭ്യര്‍ ത്ഥന മാനിച്ച് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. നേര്‍ച്ചകള്‍ അയയ്ക്കാന്‍ ഗൂഗിള്‍ പേ, ബാങ്ക് അക്കൗണ്ട് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മമ്പുറം മഖാം നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നേര്‍ച്ചകള്‍ അയക്കേണ്ട വിധം: ഗൂഗിള്‍ പേ (+91 9996 313 786), കനറാ ബാങ്ക് തിരൂരങ്ങാടി ശാഖ അക്കൗണ്ട് നമ്പര്‍: 0825201000445, ഐഎഫ്എസ് സി: സി.എന്‍.ആര്‍.ബി0000825). വിവരങ്ങള്‍ക്ക്: +91 9656 310 300, 9996 313 786 (മഖാം), 0494 2463 155, 2464 502 ( ദാറുല്‍ഹുദാ)

പുതിയ കാലത്തെ മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ആത്മീയ നേതാവായി അറിയപ്പെട്ട മമ്പുറം തങ്ങള്‍ മലബാറിലെ മുസ്ലിംകള്‍ക്കു വേണ്ടി മാത്രം നിലകൊണ്ടില്ല. എല്ലാ മതസ്ഥരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മമ്പുറം തങ്ങളുടെ ജീവതവും സന്ദേശവും രാജ്യവ്യാപകമാക്കുന്ന ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ സംരംഭങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി.
പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു.

ഇന്ന് ഉച്ചക്ക് ളുഹ്ര് നമസ്‌കാരാനന്തരം നടന്ന മൗലിദ് സദസ്സിന് മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിജ്റയുടെ പൊരുള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി ദിക്‌റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്‌റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.

Sharing is caring!