പരസ്യകമ്പനികളുടെ ഏജന്റായിരുന്ന മലപ്പുറം ഹാജിയാര്‍പള്ളിയിലെ 39കാരന്‍ ലുഖ്മാന്‍ മരിച്ചു

പരസ്യകമ്പനികളുടെ ഏജന്റായിരുന്ന മലപ്പുറം    ഹാജിയാര്‍പള്ളിയിലെ 39കാരന്‍ ലുഖ്മാന്‍ മരിച്ചു

മലപ്പുറം: ഹാജിയാര്‍ പള്ളി മുതുവത്തുപറമ്പിലെ റിട്ട: പൊതുമരാമത്ത് വകുപ്പ് ഡ്രൈവര്‍ ഉമ്മത്തൂര്‍ അബൂബക്കറിന്റെ മകന്‍ ലുഖ്മാന്‍ (39) നിര്യാതനായി.ഹാജിയാര്‍ പള്ളിയിലെ സാമൂഹ്യ സാംസ്‌ക്കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു .മലപ്പുറം കേന്ദ്രികരിച്ച് വിവിധ മള്‍ട്ടി ലെവല്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് ,ഇന്‍ഷൂറന്‍സ് പരസ്യകമ്പനികളുടെ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാതാവ്: കറുത്തു കുഴിയില്‍ താഹിറ ചെമ്മാട് (റിട്ട. ടീച്ചര്‍, ഗവ: എല്‍.പി.സ്‌കൂള്‍, മുതു വത്തുപറമ്പ്)
വടക്കാങ്ങര തടത്തില്‍ കുണ്ടിലെ പരേതനായ കരുവട്ടില്‍ ഹംസ കുട്ടിയുടെ മകള്‍ സജ്‌നയാണ് ഭാര്യ ,
മക്കള്‍: ലിനബക്കര്‍ ,ലിബാന്‍, സഹോദരങ്ങള്‍: ബിനിയാമീന്‍ (യു.എ.ഇ) നഫീസ. ഖബറടക്കം മുതു വത്തുപ്പറമ്പ് മസ്ജിദ് നൂര്‍. മഹല്ല് ഖമ്പര്‍സ്ഥാനില്‍

Sharing is caring!