ജില്ലയില്‍ ഇന്ന് 186 പേർക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 186 പേർക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരായരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗവ്യാപനം കുറക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണ്. ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

178 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 21 പേര്‍ക്ക് ഉറവിടമറിയാതെയും 157 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,406 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ 100 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,181 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയിൽ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ആതവനാട് സ്വദേശികളായ ഏഴുപേര്‍, ആലങ്കോട് സ്വദേശികളായ ആറുപേര്‍, അമരമ്പലം സ്വദേശികളായ രണ്ടുപേര്‍,അമ്പലപ്പുഴ സ്വദേശി, ആനക്കയം സ്വദേശി, അരിപ്ര സ്വദേശി, ചാലിയാര്‍ സ്വദേശികളായ രണ്ടുപേര്‍, ചേലേമ്പ്ര സ്വദേശി, എടക്കര സ്വദേശികളായ രണ്ട് പേര്‍, എടപ്പാള്‍ സ്വദേശികളായ ഏഴ് പേര്‍, കാലടി സ്വദേശികളായ രണ്ട് പേര്‍, കല്‍പകഞ്ചേരി സ്വദേശികളായ മൂന്ന് പേര്‍, കണ്ണമംഗലം സ്വദേശി, കപ്പൂര്‍ സ്വദേശി, കാരത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍, കരുളായി സ്വദേശികളായ എട്ട് പേര്‍, കൊല്ലം സ്വദേശി, കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേര്‍, കൂട്ടിലങ്ങാടി സ്വദേശികളായ രണ്ട് പേര്‍, കോട്ടക്കല്‍ സ്വദേശികളായ ഏഴ് പേര്‍, കുറ്റിപ്പുറം സ്വദേശികളായ രണ്ട് പേര്‍, കുഴിമണ്ണ സ്വദേശി,മലപ്പുറം സ്വദേശി, മമ്പാട് സ്വദേശി, മംഗലം സ്വദേശികളായ രണ്ട് പേര്‍, മങ്കട സ്വദേശികളായ രണ്ട് പേര്‍, മാറാക്കാര സ്വദേശി, മോങ്ങം സ്വദേശികളായ രണ്ട് പേര്‍, മൊറയൂര്‍ സ്വദേശി, മുന്നിയൂര്‍ സ്വദേശികളായ മൂന്ന് പേര്‍, നന്നമ്പ്രറ സ്വദേശി, നിലമ്പൂര്‍ സ്വദേശികളായ അഞ്ച് പേര്‍, നിരമരുതൂര്‍ സ്വദേശി, ഊരകം സ്വദേശി, പൈങ്കണ്ണൂര്‍ സ്വദേശി, പാണ്ടിക്കാട് സ്വദേശി, പരപ്പനങ്ങാടി സ്വദേശികളായ ഒമ്പത് പേര്‍, പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ട് പേര്‍, പെരുവള്ളൂര്‍ സ്വദേശി, പോത്തുകല്‍ സ്വദേശി, പുളിക്കല്‍ സ്വദേശി, പുല്‍പ്പറ്റ സ്വദേശി, താനാളൂര്‍ സ്വദേശികളായ മൂന്ന് പേര്‍, താനൂര്‍ സ്വദേശികളായ 11 പേര്‍, തവനൂര്‍ സ്വദേശികളായ രണ്ട് പേര്‍, താഴെക്കോട് സ്വദേശി, തേഞ്ഞിപ്പലം സ്വദേശികളായ മൂന്ന് പേര്‍, തൂത സ്വദേശി, തിരുനാവായ സ്വദേശി, തിരൂര്‍ സ്വദേശികളായ നാല് പേര്‍, തിരൂരങ്ങാടി സ്വദേശികളായ രണ്ട് പേര്‍, തൃപ്രങ്ങോട് സ്വദേശികളായ മൂന്ന് പേര്‍, ഉള്ളണം സ്വദേശി, വളാഞ്ചേരി സ്വദേശികളായ മൂന്ന് പേര്‍, വളവന്നൂര്‍ സ്വദേശികളായ നാല് പേര്‍, വാണിയമ്പലം സ്വദേശികളായ നാല് പേര്‍, വഴയൂര്‍ സ്വദേശി, വഴിക്കടവ് സ്വദേശികളായ രണ്ട് പേര്‍, വെട്ടം സ്വദേശി, വെട്ടത്തൂര്‍ സ്വദേശി, വണ്ടൂര്‍ സ്വദേശി, കോവൂര്‍ സ്വദേശി, കൊണ്ടോട്ടി സ്വദേശി, പരപ്പനങ്ങാടി സ്വദേശി, പുതിയ കടപ്പുറം സ്വദേശികളായ രണ്ട് പേര്‍, സ്ഥലം ലഭ്യമല്ലാത്ത ഒരാള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

പെരിന്തല്‍മണ്ണ സ്വദേശി 35 വയസ്, വണ്ടൂര്‍ സ്വദേശി 22 വയസ്, വേങ്ങര സ്വദേശി 26 വയസ്, പുഴക്കട്ടിരി സ്വദേശി 33 വയസ്, പൊന്നാനി സ്വദേശി 50 വയസ്, പോത്തുകല്‍ സ്വദേശി 24 വയസ്, മമ്പാട് സ്വദേശി 25 വയസ്.

ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ സ്വദേശി, എടക്കര സ്വദേശി, കരുളായി സ്വദേശി, കീഴാറ്റൂര്‍ സ്വദേശി, മഞ്ചേരി സ്വദേശി,  നന്നമ്പ്ര സ്വദേശി, പെരുവള്ളൂര്‍ സ്വദേശി, താനൂര്‍ സ്വദേശി, തിരൂരങ്ങാടി സ്വദേശികളായ രണ്ട് പേര്‍, ഊരകം സ്വദേശി, വഴിക്കടവ് സ്വദേശികളായ രണ്ടുപേര്‍, വണ്ടൂര്‍ സ്വദേശി

ഇതര സംസ്ഥാനത്ത് നിന്ന് വന്നു രോഗം സ്ഥിരീകരിച്ചവര്‍

നിലമ്പൂര്‍ സ്വദേശി 38 വയസ്, താനൂര്‍ സ്വദേശി 50 വയസ്, കൂട്ടിലങ്ങാടി സ്വദേശി 29 വയസ്, നന്നമ്പ്ര സ്വദേശി 28 വയസ്, പുറത്തൂര്‍ സ്വദേശി 32 വയസ്

വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍

താനൂര്‍ സ്വദേശി 57 വയസ്, ചുങ്കത്തറ സ്വദേശി 60 വയസ്, മഞ്ചേരി സ്വദേശി 36 വയസ്

നിരീക്ഷണത്തിലുള്ളത് 42,406 പേര്‍

42,406 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,046 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 335 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,711 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 1,716 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് ബാധിച്ച് തൂത സ്വദേശി മരിച്ചു

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന കുഞ്ഞുമൊയ്തീനെ
ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചികിത്സ ആരംഭിച്ചു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ് 22ന് രോഗിയുടെ ആരോഗ്യ നില വഷളായി.
എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 22ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി. മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Sharing is caring!