മന്ത്രി കെ ടി ജലീലിനെതിരായ കുരുക്ക് മുറുകുന്നു. കേന്ദ്രം അന്വേഷണം നടത്തും

മന്ത്രി കെ ടി ജലീലിനെതിരായ കുരുക്ക് മുറുകുന്നു. കേന്ദ്രം അന്വേഷണം നടത്തും

മലപ്പുറം: മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ധനസഹായം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ധനമന്ത്രാലയം അന്വേഷണം നടത്തുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഫെറ നിയമം അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ, അല്ലാതെയോ വിദേശ സഹായം സ്വീകരിക്കുന്നത് നിയമത്തിനെതിരാണ്. മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ സഹായം കൈപ്പറ്റാന്‍ പാടുള്ളു. ജലീല്‍ ചട്ടം ലംഘിച്ചാണ് വിദേശ സഹായം കൈപ്പറ്റിയതെന്നാണ് പരാതി. യു എ ഇ കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതും ചട്ടലംഘനമാണ്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്.

ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബെന്നി ബഹനാന്‍ എം പി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. മതഗ്രന്ഥം പാഴ്‌സലായി വന്ന സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിദേശകാര്യ മന്ത്രാലയം പരിശോധന നടത്തി വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിലാണ് യു എ ഇയില്‍ നിന്നെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത്.

Sharing is caring!