മുസ്ലിംലീഗിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്ത് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ

മുസ്ലിംലീഗിന്റെ  രാജ്യസ്‌നേഹത്തെ  ചോദ്യം ചെയ്ത്  വി.അബ്ദുറഹ്മാന്‍ എം.എല്‍.എ

മലപ്പുറം: മുസ്ലിംലീഗിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്ത് എല്‍്ഡി.എഫിന്റെ താനൂര്‍ എം.എല്‍.എ വി അബ്ദുറഹ്മാന്‍. വി.അബ്ദുറഹിമാന്റെ പ്രസ്താവന: 99 വര്‍ഷം പൂര്‍ത്തിയായ മലബാര്‍ കലാപത്തിന്റെ പുനര്‍വായനയ്ക്ക് സമയമായിരിക്കുന്നു. പ്രത്യേകിച്ചും ധീരദേശാഭിമാനികള്‍ക്ക് താനൂരില്‍ ഒരു സ്മാരകം ഉയര്‍ന്ന സാഹചര്യത്തില്‍. മഹാത്മ ഗാന്ധി മുതല്‍ പതിനായിരകണക്കിന് പേര് കേള്‍ക്കാത്ത ആളുകള്‍ വരെ അണി നിരന്ന മഹാപോരാട്ടമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം. അതിലെ പ്രധാനപ്പെട്ടൊരു ഏടാണ് മലബാര്‍ കലാപം. രക്തരൂക്ഷിതമായ ഈ പോരാട്ടത്തിനൊപ്പം തന്നെ നില്‍ക്കുന്ന ഒട്ടേറെ അഹിംസാവാദികളുടെ ത്യാഗവും മലബാറിന് അവകാശപ്പെട്ടതാണ്. അതില്‍ താനൂരിലും പരിസരത്തുമുള്ളവര്‍ക്ക് ഈ തലമുറയുടെ ആദരം എന്ന നിലയിലാണ് ഒരു സൃതിമണ്ഡപം ഉയര്‍ന്നത്. പക്ഷേ രാജ്യസ്‌നേഹം ആളികത്തിക്കുന്നതിന് പകരം രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയായാണ് പലരും അതിനെ കണ്ടത്. സ്വാതന്ത്ര്യ സമര സേനാനികളെ വരെ അതിലേക്ക് വലിച്ചിട്ടത് വേദനാജനകമാണ്.

താനൂരിലെ സ്തൂപത്തെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് ഇത്രയും കാലം ഈ പ്രദേശത്തെ പ്രതിനിധീകരിച്ചിട്ടും ഇത്തരമൊരു സ്മാരം നിര്‍മിക്കുന്നതിന് തയ്യാറായില്ല. ഇത്ര പെട്ടെന്ന് മറവിയിലേക്ക് തള്ളി വിടേണ്ടതാണോ ഇവിടത്തെ സമര സേനാനികളുടെ ചരിത്രം. ഈ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വാഭാവികമായും ഈ സ്തൂപത്തെ എതിര്‍ത്തവരുടെ രാഷ്ട്രീയ അടിമത്വ മനോഭാവവും ചോദ്യം ചെയ്യേണ്ടി വരും.

മുസ്ലിം ലീഗ് ഇന്ന് ഉറ്റം കൊള്ളുന്ന മലബാര്‍ കലാപത്തില്‍ എന്തായിരുന്നു അവരുടെ പങ്ക്. ചരിത്ര രേഖകള്‍ കൃത്യമായി പറയുന്നുണ്ട് 1947വരെ മുസ്ലിം ലീ?ഗ് രാജ്യത്ത് ബ്രീട്ടീഷുകാരോട് കാണിച്ച അടിമത്വ മനോഭാവത്വത്തിന്റെ കഥകള്‍. പാക്കിസ്ഥാന്‍ ലീ?ഗ് എന്ന ജിന്നയുടെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച മുസ്ലിം ലീഗ് പൂര്‍വ്വികര്‍ ഇന്ന് മലബാര്‍ കലാപത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ രം?ഗതെത്തിയിട്ടുണ്ട്. ചരിത്രത്തെ വിശകലനം ചെയ്ത് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ ശ്രീ ഇ എം എസ് ഇങ്ങനെയെഴുതി…

‘കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിര്‍ത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921 ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിച്ച പരേതനായ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹേബിന്റെ ആവേശകരമായ ജീവിതത്തെക്കുടി ഓര്‍ക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിന്റെ മുഴുവന്‍ സ്വത്താണ് എന്ന ന്യായത്തിന്മേല്‍ ‘മാപ്പിളലഹള’യെന്ന പേരിനു പകരം ‘മലബാര്‍ ലഹള’യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തില്‍ നടന്ന ആ സാമ്രാജ്യവിരോധസമരത്തിന്റെ ചരിത്രവും പാഠങ്ങളും പഠിക്കാന്‍ ഓരോ മലയാളിയോടും പാര്‍ട്ടി ഈ അവസരത്തിലഭ്യര്‍ഥിക്കുന്നു’.

‘ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോണ്‍ഗ്രസ്സിനും ഹിന്ദുക്കള്‍ക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാര്‍ മനസ്സിലാക്കണമെന്ന് ഞങ്ങള്‍ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് അടിച്ചമര്‍ത്തുമെന്നര്‍ഥം വരുന്ന പ്രസ്താവനകള്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള നേതാക്കന്മാര്‍ പുറപ്പെടുവിക്കുന്നതിന്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങള്‍ ഉയര്‍ന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തില്‍ അവരുടെ സമരങ്ങള്‍ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ്, ലീഗ് നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു’.

‘കോണ്‍ഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ന്റെ പാഠങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി അഭ്യര്‍ഥിക്കുന്നു. ആഗസ്ത് വിപ്ലവത്തിന്റെ പേരില്‍ ബഹുജനങ്ങളെ ഇളക്കിവിട്ട കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ 1921 ല്‍ വിപ്ലവം മറന്നതും ഇന്നു തന്നെ വേവലിന്റെ സേവയ്ക്കുപോവുന്നതും ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിന്റെ മലബാര്‍ നേതാക്കന്മാര്‍ 1921 ല്‍ എന്തു ചെയ്തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാര്‍ ഗവര്‍ണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാന്‍ ലീഗ്ബഹുജനങ്ങളോട് ഞങ്ങളഭ്യര്‍ഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാര്‍ ഇന്നനുവര്‍ത്തിക്കുന്ന നയത്തില്‍, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ 1921 ല്‍ മാപ്പിളനാടനുഭവിച്ച ദുരിതങ്ങള്‍ ഇന്ത്യയിലാകെ നടക്കുമെന്നോര്‍ക്കാന്‍ കോണ്‍ഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാര്‍ട്ടി അഭ്യര്‍ഥിക്കുന്നു’.

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ലീ?ഗിന്റെ സ്ഥാനം കൃത്യമായി ഇവിടെ രേഖപ്പെടുത്തുകയാണ് സഖാവ് ഇ എം എസ്. ബ്രീട്ടീഷുകാര്‍ക്കെതിരെ 1946ലെ ഈ തുറന്നെഴുത്ത് മൂലം ദേശാഭിമാനിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആര്‍ എസ് എസ് പാരമ്പര്യമുള്ളവരാണ് ഇന്ന് താനൂരില്‍ ഇടതുപക്ഷത്തെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആദ്യം സ്വന്തം പാരമ്പര്യത്തിലെ കറകള്‍ ഓരോന്നായി കഴുകി കളഞ്ഞിട്ടാകാം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നത്.

എ. എന്‍ പരീക്കുട്ടി മുസ്ലിയാരുടെയും, ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദറിന്റെയുമൊക്കെ സ്മരണകള്‍ ഇരമ്പുന്ന ഭൂമിയാണ് താനൂരെന്ന് ഞങ്ങളെ ലീ?ഗുകാര്‍ പഠപ്പിക്കേണ്ട. 1932-ല്‍ തിരൂര്‍ റെയില്‍ വേ സ്റ്റേഷന്‍ വഴി കടന്നുപോയ മഹാത്മാഗാന്ധിയെ മാലയിട്ട് സ്വീകരിച്ച അസനാര്‍ കുട്ടി, സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം പിടിച്ച അമ്മാളുകുട്ടി അമ്മ, മാധവന്‍ കുട്ടി നായര്‍ തുടങ്ങി പേരറിയാത്തവരായുള്ള നൂറു കണക്കിന് പോരാളികള്‍ക്കുള്ള സ്മാരകമാണ് താനൂരില്‍ ഉയര്‍ന്നത്, എന്റെ താനൂരിന്റെ പൊതുസ്വത്ത്. അതിനെ വരെ വേട്ടയാടുന്ന നിങ്ങളുടെ രാഷ്ട്രീയത്തേക്കാള്‍ മാരകമല്ല ഒരു കൊറോണയും.

Sharing is caring!