മലപ്പുറം തിരൂരങ്ങാടിയില്‍ പാലുകൊടുക്കുന്നതിനിടെ കയ്യില്‍നിന്നും നിലത്ത് വീണ കൈക്കുഞ്ഞ് മരിച്ചു

മലപ്പുറം തിരൂരങ്ങാടിയില്‍ പാലുകൊടുക്കുന്നതിനിടെ  കയ്യില്‍നിന്നും നിലത്ത് വീണ  കൈക്കുഞ്ഞ്  മരിച്ചു

തിരൂരങ്ങാടി: പാല്‍കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ കൈയില്‍നിന്ന് താഴെ വീണ കൈക്കുഞ്ഞ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിരൂരങ്ങാടിയില്‍ വെള്ളിലക്കാട് ചെമ്പ അനീസ് – ജസ്‌ന ഷെറിന്‍ ദമ്പതികളുടെ മകളായ ജസ മഹറിന്‍ ആണ് മരണപ്പെട്ടത്. കഴിഞ്ഞ 15 നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

Sharing is caring!