കെ.ടി. ജലീലിന്റെ വിഷയത്തില്‍ മുസ്ലിം പണ്ഡിത നേതൃത്വം മൗനം വെടിയണമെന്ന് ബിജെപി
മലപ്പുറം: മന്ത്രി കെ.ടി. ജലീല്‍ പരിശുദ്ധ ഖുര്‍ആന്‍ രേഖയില്ലാതെ കള്ളക്കടത്ത് വഴി കേരളത്തില്‍ എത്തിച്ച വിതരണം നടത്തി എന്ന് തെളിഞ്ഞ സാഹചര്യത്തില്‍, മുസ്ലിം പണ്ഡിത നേതൃത്വം മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്. ആവശ്യപ്പെട്ടു പ്രോട്ടോകോള്‍ ഓഫീസര്‍ തന്നെ ഖുര്‍ആന്‍ വന്നതിന് രേഖയില്ലെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കെ.ടി. ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണം. മതവിശ്വാസത്തെ മറപിടിച്ച് ഇനിയും രക്ഷപ്പെടാന്‍ കഴിയില്ല 250 പാക്കറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ 32 പാക്കറ്റുകള്‍ മാത്രമാണ് എടപ്പാളില്‍ എത്തിച്ചെതെന്ന് മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ബാക്കി 218 ബാഗുകള്‍ എവിടെയാണെന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രി നടത്തിയത് കള്ളക്കടത്ത് ആണെന്ന് സംശയാതീതമായി തിരിഞ്ഞിരിക്കുകയാണ്. കള്ളക്കടത്ത് സംഘവുമായി കൂട്ടുകച്ചവടം നടത്തിയിരിക്കുകയാണ്. മതേതര മന്ത്രി സഭയിലെ മന്ത്രി ഖുര്‍ആന്‍ കള്ളക്കടത്ത് വഴി വിതരണം നടത്തി എന്ന് തെളിഞ്ഞ സാഹചര്യത്തില്‍, ജലീലിനെ ഒരുനിമിഷംപോലും മന്ത്രി ആയി തുടരാന്‍ അവകാശമില്ല. ഉടന്‍ രാജി വെച്ച് അനേ്വഷണത്തെ നേരിടണം അല്ലാത്ത പക്ഷം മന്ത്രിയെ പ്രൊസിക്ക്യൂട്ട് ചെയ്യണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. മതഗ്രന്ഥങ്ങള്‍ വിതരണം നടത്തുന്നത് ഒരു മന്ത്രിയുടെ ജോലിയാണോ എന്ന് ഇജങ നേതൃത്വം വെക്തമാക്കണം. ഇതിനെ ന്യായീകിരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ അധ:പതനമാണ് സൂചിപ്പിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞവര്‍ മതഗ്രന്ഥം വിതരണം നടത്തുന്നത് വരെ എത്തിച്ചേര്‍ന്നിരിക്കയാണ്. പിണറായ വിജയന് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ല, കമ്മ്യൂണല്‍ മുഖ്യമന്ത്രിയായി മാറിയിരിക്കയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




