ബഹ്റൈനിലെ കോവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കാളിയായി മലപ്പുറത്തുകാരനായ കെ.എം.സി.സിയിലെ പ്രവര്ത്തകന് റിയാസ്

മലപ്പുറം: ബഹ്റൈനിൽ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം കമ്മറ്റി വൈസ് പ്രസിഡന്റും മലപ്പുറം കൊണ്ടോട്ടി സ്വദേശിയുമായ റിയാസ് ഓമാനൂർ പങ്കാളിയായി.പരീക്ഷണടെസ്റ്റിന് സ്വയം സന്നദ്ധനായതാണെന്നും ആരും പിന്തിരിപ്പിക്കാതിരിക്കാന് ടെസ്റ്റിനു ശേഷമാണ് വിവരം കുടുംബത്തെയും സഹപ്രവര്‍ത്തകരെയും വരെ അറിയിച്ചതെന്നും റിയാസ് പറഞ്ഞു.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരീക്ഷണത്തിൽ പങ്കാളിയായതെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.
പരീക്ഷണത്തിന് സ്വയം സന്നദ്ധനായ റിയാസിനെ ബഹ്റൈന്‍ കെ.എം.സി.സി നേതാക്കൾ അഭിനന്ദിച്ചു.ചൈനയിലെ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്.രാജ്യത്ത് 6000ത്തോളം വളൻറിയർമാരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ഇതിന് പങ്കാളികളാകുന്നതിന് കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായവരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. വാക്സിൻ ഡോസ് നൽകിയവരുടെ ആരോഗ്യാവസ്ഥ അടുത്ത 49 ദിവസം തുടർച്ചയായി നിരീക്ഷിക്കും. തുടർന്ന് ഒരു വർഷത്തോളം ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷണത്തിലായിരിക്കും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി