മലപ്പുറത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

മലപ്പുറത്ത് കെട്ടിട നിര്‍മ്മാണ  തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. വഴിക്കടവ് പുത്തിരിപ്പാടത്തെ വലിയപറമ്പില്‍ ബാബുരാജാണ് (55) മരിച്ചത്. ചുങ്കത്തറ മാര്‍ത്തോമ പള്ളിക്ക് എതിര്‍വശത്തെ കെട്ടിട നിര്‍മാണ പ്രവര്‍ത്തിക്കിടെ ഇരുമ്പുകമ്പി ലൈനില്‍ തട്ടിയായിരുന്നു അപകടം. ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നിര്‍മല. മക്കള്‍: മുകേഷ്, വിഷ്ണു, അഭിത.

Sharing is caring!