കലക്ടർക്ക് കോവിഡ് ബാധിച്ചത് വിമാനത്താവളത്തിൽ നിന്നല്ലെന്നു സൂ‍ചന

കലക്ടർക്ക് കോവിഡ് ബാധിച്ചത് വിമാനത്താവളത്തിൽ നിന്നല്ലെന്നു സൂ‍ചന

മലപ്പുറം: കലക്ടർ കെ ​ഗോപാലകൃഷ്ണന് കോവിഡ് ബാധിച്ചത് വിമാനത്താവളത്തിൽ നിന്നല്ലെന്നു സൂചന. വിമാന അപകടം നടന്നതിനും മുന്നെ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാവാമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ. കലക്ടറടക്കം കലക്ട്രേറ്റുമായ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് രോ​ഗം സ്ഥിരീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 7 ന് രാത്രിയാണ് വിമാന അപകടമുണ്ടായത് എന്നാൽ കഴിഞ്ഞ 3 മുതല‌ുള്ള ദിവസങ്ങളിലാണ് കലക്ടർ, സബ്കലക്ടർ, അസിസ്റ്റന്റ് കലക്ടർ എന്നിവർക്ക് രോ​ഗം ഉണ്ടായതെന്നാണ് ആരോ​ഗ്യവകുപ്പിന്റെ നി​ഗമനമെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അപകട സമയത്ത് കലക്ടറുടെ കൂടെയുണ്ടായിരുന്ന എ ഡി എം, രണ്ട് ഡെപ്യൂട്ടി കലക്ടർമാർ എന്നിവർക്ക് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. കലക്ടറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി, ആരോ​ഗ്യമന്ത്രി, വിവിധ ജനപ്രതിനിധികൾ, വിമാനത്താവള ഉദ്യോ​ഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫലവും നെ​ഗറ്റീവ് ആയിരുന്നു. എന്നാൽ കലക്ടറുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ അടക്കം 21 പേർക്കാണ് കലക്ടർക്കൊപ്പം രോ​ഗം സ്ഥിരീകരിച്ചത്. ആദ്യം രോ​ഗം സ്ഥിരീകരിച്ചത് ജില്ല പോലീസ് മേധാവി യു അബ്ദുൽ കരീമിന്റെ ​ഗൺമാനായിരുന്നു. തുടർന്ന് എസ് പി നിരീക്ഷണത്തിൽ പോവുകയും 13 ന് രേ​ഗം സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാൽ പിറ്റേന്നു തന്നെ കലക്ടർ പോസിറ്റീവായി. പെഴ്സണൽ സ്റ്റാഫ് അം​ഗങ്ങളുടെ സമ്പ‍ർക്കമാണ് ഉദ്യോ​ഗസ്ഥരിലേക്ക് വൈറസ് എത്തിച്ചതെന്നാണ് ആരോ​ഗ്യ വകുപ്പ് നൽകുന്ന സൂചന.

കലക്ടർക്ക് രോ​ഗം സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനതാവളം സന്ദർശിച്ച മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ഡി എം ഒ യും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കലക്ടർ കെ ​ഗോപാലകൃഷ്ണൻ ,അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ്, പെരിന്തൽമണ്ണ സബ്കലക്ടർ കെ എസ് അഞ്ചു തുടങ്ങിയ ഉന്നത ഉദ്യോ​ഗസ്ഥർ കോട്ടക്കലിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ആശുപത്രിയിലാണ്. അവിടെ നിന്നാണ് ഇപ്പോൾ ജില്ലാ ഭരണം ഇവർ നിർവഹിക്കുന്നത്.

Sharing is caring!