ഒടുവിൽ മനേക ​ഗാന്ധി പറഞ്ഞു മലപ്പുറം കൊള്ളാം

ഒടുവിൽ മനേക ​ഗാന്ധി പറഞ്ഞു മലപ്പുറം കൊള്ളാം

മലപ്പുറം: ജില്ലയിലെ വ്യാജ പ്രചരണങ്ങളിലൂടെ താറടിച്ച് കാണിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന മനേക ​ഗാന്ധിയുടെ നാവിൽ നിന്നും ഒടുവിൽ മലപ്പുറത്തിന് പ്രശംസ. കരിപ്പൂർ വിമാന അപകട സമയത്തെ ജനങ്ങളുടെ ധീരമായ ഇടപെടലാണ് ബി ജെ പി നേതാവിന്റെ മനസ് മാറ്റിയത്. കോവിഡും, വിമാനം പൊട്ടിതെറിക്കുന്നതടക്കമുള്ള അപകടങ്ങളെല്ലാം മറന്ന് നൂറ് കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഇവരുടെ പ്രവർത്തനം ചൂണ്ടികാട്ടി മുസ്ലിം യൂത്ത് ലീഗ് നേതാവ് നൽകിയ ഇ-മെയിൽ സന്ദേശത്തിനു മറുപടി ആയാണ് മനേക ഗാന്ധിയുടെ പ്രതികരണം .

കരിപ്പൂർ വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയത് . ഇത്തരത്തിലുള്ള മനുഷ്യത്വം എല്ലാവരോടും ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മേനക ഗാന്ധി എം പി യുടെ ഇമെയിൽ സന്ദേശം . കരിപ്പൂരിലെ ജനങ്ങളുടെ രക്ഷാപ്രവർത്തനത്തെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് അടക്കമുള്ളവർ രം​ഗതെത്തിയിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മേനക ഗാന്ധിക്ക് ഇ മെയിൽ അയച്ചത്.

മുമ്പ് പാലക്കാട് ജില്ലയിൽ സ്‌ഫോടക വസ്തു കഴിച്ചു ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ കുറിച്ചുള്ള മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂർ ‌ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയിൽ അയച്ചിരുന്നു . മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞെതെന്നുമായിരുന്നു അന്ന് മനേക ഗാന്ധി നൽകിയ മറുപടി ഇമെയിൽ സന്ദേശം.

Sharing is caring!