കുമുകുമ മാസ്റ്റര്‍ അന്തരിച്ചു

കുമുകുമ മാസ്റ്റര്‍   അന്തരിച്ചു

മക്കരപറമ്പ് : ഉറുദു ഭാഷാ പ്രചാരകനും ഗ്രന്ഥകാരനും റിട്ട.. അധ്യാപകനുമായ
കൂരിമണ്ണില്‍ കുഞ്ഞി മുഹമ്മദ് എന്ന കുമുകുമ മാസ്റ്റര്‍ അന്തരിച്ചു. പുണര്‍പ്പ നൂറുല്‍ ഹുദാ മദ്‌റസയിലും
പുണര്‍പ്പ യൂപ്പി സ്‌കൂളിലും ദീര്‍ഘകാലം അധ്യാപകനായിരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശിയാണ് ,
കുമുകുമ പബ്ലിക്കേഷന്‍ സ്ഥാപകനാണ്, ദീര്‍ഘകാലമായി മക്കരപറമ്പ പുണര്‍പ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്, ഉറുദു അധ്യാപകന്‍, ഉറുദുഅധ്യാപക അസോസിയേഷന്‍ ഭാരവാഹി ,നിരവധി സ്ഥലങ്ങളില്‍ മദ്‌റസ – മസ്ജിദ് സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ഭാഷ കളില്‍ വേഗതയുള്ളഅക്ഷരവിന്യാസകനായി അറിയപ്പെടുന്നു.വിദേശത്തും സ്വദേശത്തുമായി നിരവധി പുസ്തകങ്ങളുടെപ്രസാധകന്‍, പ്രമുഖ പ്രസാധകരുടെ അക്ഷരവിന്യാസകനായി പ്രവര്‍ത്തിക്കുന്നു.
അറബി- ഹിജ്‌റ, ചന്ദ്ര മാസ കലണ്ടര്‍, ഡയറി, ഹിലാല്‍ കമ്മറ്റി കലണ്ടര്‍ നിര്‍മാണത്തിലൂടെ ശ്രദ്ദേയന്‍,
ലോകപ്രശസ്ത ഗോളശാസ്ത്രജ്ഞന്‍ അലി മണിക്ക് ഫാന്റെ സന്തത സഹചാരിയുമാണ് ,
ഖബറടക്കം ഇന്ന് ഉച്ചക്ക് മക്കരപറമ്പ് മസ്ജിദ് ഉമറുല്‍ ഫാറൂഖ് ജുമാ മസ്ജിദ് ഖമ്പര്‍ സ്ഥാനില്‍ നടന്നു.

Sharing is caring!