മലപ്പുറം പരപ്പനങ്ങാടിയിലെ 65കാരി ഫാത്തിമയും കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് (65) കോവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, ശ്വാസകോശരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പള്‍മനറി ട്യൂബര്‍ കുലോസിസ് എന്നിവ അലട്ടിയിരുന്ന ഫാത്തിമയെ ഓഗസ്റ്റ് പതിനാലിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രോഗിയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
ആവശ നിലയിലായിരുന്ന രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ചപ്പോള്‍ കോവിഡ് ന്യൂമോണിയ, മള്ടിലോബര് കണ്സോളിഡേഷന്, റൈറ്റ് സൈഡ് ന്യുമോതോറക്സ്, സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫംഗ്ഷന്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്കി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, റംഡസവിര്‍ എന്നിവ നല്കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 15ന് രാത്രി രോഗി മരണത്തിന് കീഴടങ്ങി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി