മലപ്പുറം മൂടാലിലെ ലീഗ് ഓഫീസില്‍ കയറി പോലീസ് നരനായാട്ട്

മലപ്പുറം മൂടാലിലെ ലീഗ് ഓഫീസില്‍  കയറി പോലീസ്  നരനായാട്ട്

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ മൂടാല്‍ മേഖല ലീഗ് ഓഫീസില്‍ കയറി പോലീസ് നടത്തിയ നരനായാട്ടില്‍ യൂത്ത് ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സശീന്ദ്രനും സംഘവുമാണ് ഓഫീസില്‍ കയറി ചെയറുകളും ഫര്‍ണ്ണീച്ചറും തച്ച് തകര്‍ത്തത്
നിയമപാലകര്‍ തന്നെ നിയമം ലംഘിച്ചും ജനാതിപത്യ മര്യാതകളില്ലാതെയും ഇത്തരം ഗുണ്ടാപ്രവര്‍ത്തനത്തിനിറങ്ങിയാല്‍ നിയമം ലംഘിച്ചുള്ള പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരും
ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളണംഅല്ലാത്തപക്ഷം ശക്തമായ യുവജന പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പ്രതികരിച്ചുകുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ ടി.ഹമീദ്, സെക്രട്ടറി ശമീര്‍ തടത്തില്‍, അജ്മല്‍ മൂടാല്‍,കെ.പി കബീര്‍, അഷ്‌റഫ് മൂടാല്‍, ഖലീല്‍ കെ, അഷ്‌റഫ് എം എം, നാസര്‍ ഹുദവി, ഖിളര്‍ പനങ്കാവില്‍ എന്നിവര്‍ ഓഫീസ് സന്ദര്‍ശിച്ചു

Sharing is caring!