ഇനി ആശങ്ക വേണ്ട; ജില്ലയിലെ പ്രവർത്തനങ്ങൾ അവർ നിയന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കായ് കോട്ടക്കലിൽ പ്രത്യേക സജ്ജീകരണം

മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധമടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കലക്ടറും എസ് പി യുമടക്കം ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് കോവിഡ് വ്യാപിച്ചതോടെ പകച്ചു നിൽക്കാതെ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും. ആശങ്കകളെ കാറ്റിൽ പറത്തി ഇന്നലെ തന്നെ യാതൊരു വീഴ്ചയും കൂടാതെയാണ് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. കലക്ടറും എസ് പിയുമടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകിയിരുന്നത് എന്നാൽ ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കോവിഡ് പ്രതിരോധവും ഭരണപരമായ കാര്യങ്ങളിലും നേതൃത്വം നൽകിയ ഇവരെ ജോലി തുടരാനുള്ള സൗകര്യം കണക്കിലെടുത്ത് കോട്ടക്കൽ ആര്യവൈദ്യശാല സെന്റിനറി ബ്ളോക്കിലേക്ക് മാറ്റി. കലക്ടറെ ഇന്നലെ വൈകിട്ടാണ് കോട്ടക്കലിലേക്ക് മാറ്റിയത്. ചികിത്സയ്ക്കും ഓൺലൈൻ മീറ്റിങ്ങുകൾക്കും ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കലക്ടർക്കൊപ്പം രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെയും ഇന്നലെ ഉച്ച മുതൽ കോട്ടക്കലിലേക്ക് മാറ്റിട്ടുണ്ട് . കൂടുതൽ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്ത് 60 പേരെ ഉൾക്കൊള്ളിക്കാവുന്ന രീതിയിലാണ് ഇവിടെ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.
ഇന്നലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ നടന്നു. 5 മണിക്കൂർ എടുത്ത് കോട്ടക്കൽ ആര്യവൈദ്യശാല സെന്റിനറി ബ്ലോക്ക് പ്രത്യേക ആശുപത്രിയാക്കി മാറ്റുകയായിരുന്നു. 8 ഡോക്ടർമാരെയും ആവശ്യത്തിന് നേഴ്സ്മാരെയും ശുചീകരണതൊഴിലാളികളെയും ഇവിടെ നിയമിച്ചതായും ഡി എം ഒ ഡോ കെ സക്കീന പറഞ്ഞു.
കലക്ടറും എസ് പിയും കൂടാതെ പെരിന്തൽമണ്ണ സബ്കലക്ടർ കെ എസ് അഞ്ചു, എ എസ് പി എ ഹേമലത, അസിസ്റ്റന്റ് കലക്ടർ വിഷ്ണു എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി