മാസ്ക് വെക്കുന്നതിൽ വീഴ്ച്ച വരുത്തി കരിപ്പൂരിലെത്തിയ ഉദ്യോഗസ്ഥരും, നേതാക്കളും
മലപ്പുറം: മലപ്പുറം ജില്ലാ കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കരിപ്പൂർ അപകടമുണ്ടായ ദിവസം വിമാനതാവളത്തിൽ അദ്ദേഹം മാസ്ക് ഉപയോഗിച്ച വിധവും ചർച്ചയാകുന്നു. പലപ്പോഴും മാസ്ക് ശരിയായ രീതിയിലല്ല കലക്ടർ ഉപയോഗിച്ചിരുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതോടൊപ്പം വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ നേതാവും വായും, മൂക്കും മറയ്ക്കാതെ താടിയോട് ചേർത്താണ് മാസ്ക് ധരിച്ചിരുന്നത്. സ്ഥലതെത്തിയ ഡി ജി പിയും മൂക്ക് മറക്കാതെ മാസ്ക് ധരിച്ചിരിക്കുന്നത് ഫോട്ടോയിൽ വ്യക്തമാണ്.
ജനങ്ങളോട് പലവട്ടം കൊറോണ പ്രോട്ടോക്കോളിനോട് സംസാരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു തന്നെ വന്ന വീഴ്ച്ചകൾ ഗൗരവമായി കാണേണ്ടതാണ്. അതിതീവ്ര കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച കൊണ്ടോട്ടിയിൽ ഉൾപ്പെടുന്ന കരിപ്പൂരിലാണ് വിമാനം തകർന്നു വീണത്. അതുകൊണ്ട് തന്നെ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഗ്ലൗസും, മാസ്കുമടക്കം ധരിച്ച് സാധ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചാണ് ഗവർണറും, മുഖ്യമന്ത്രിയും, പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചത്. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ അലക്ഷ്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്.
കോവിഡ് പ്രതിരോധത്തിൽ പൊതുജനങ്ങൾ വീഴ്ച്ച വരുത്തിയാൽ നടപടി കൈക്കൊള്ളേണ്ട പോലീസ് വകുപ്പിന്റെ മേധാവി തന്നെ മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ കാഴ്ച്ചയാണ് കരിപ്പൂരിൽ കണ്ടത്. മാസ്ക് കൃത്യമായി ധരിക്കാത്തതിന് ദിവസേന ധാരാളം കേസുകളാണ് പൊതു ഇടങ്ങളിൽ പോലീസ് എടുക്കുന്നത്. ഇതേ കുറ്റം തന്നെയാണ് പോലീസ് മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
മുസ്ലിം ലീഗ് എം എൽ എ മാരായ പി കെ ബഷീർ, ടി വി ഇബ്രാഹിം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചപ്പോഴും മാസ്ക് ധരിച്ചതിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




