കലക്ടർക്ക് മുഖ്യമന്ത്രിയും, ​ഗവർണറും, ചീഫ് സെക്രട്ടറിയുമായി സമ്പർക്കം

കലക്ടർക്ക് മുഖ്യമന്ത്രിയും, ​ഗവർണറും, ചീഫ് സെക്രട്ടറിയുമായി സമ്പർക്കം

മലപ്പുറം: ജില്ലയിലെ ഉന്നത ഉദ്യോ​ഗസ്ഥരുടെയിടയിൽ പടർന്ന് കോവിഡ് 19. ജില്ലാ കലക്ടറും ഡെപ്യൂട്ടി കലക്ടറുമടക്കം കലക്ട്രേറ്റിലെ 21 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ജനപ്രതിനിധികളടക്കം ഒരു വലിയ ഉദ്യോ​ഗസ്ഥ നിര പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. കരിപ്പൂർ വിമാന അപകടത്തോടനുബന്ധിച്ച് ഉന്നത നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു.

കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി , മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി വിശ്വാസ് മേഥ, എ സി മൊയ്ദീൻ, കെ കെ ശൈലജ, ഇ പി ജയരാജൻ, കെ ടി ജലീൽ, വി എസ് സുനിൽ കുമാർ തുടങ്ങിയ മന്ത്രിമാരുടെ ഒരു വലിയ നിരയും അതോടൊപ്പം മലപ്പുറം കലക്ടറുമായ് വിമാനതാവളത്തിൽ അടുത്തിടപെഴകിയ എയർപ്പോർട്ട് ഡയറക്ടർ, തീവ്രവാദ വിരു​ദ്ധ സ്ക്വാഡ് എസ് പി ചൈത്ര തെരേസ ജോൺ, ജില്ലയിലെ ജനപ്രതിനിധികളും കോവി‍ഡ് പോസിറ്റീവായേക്കാവുന്നവരുടെ ലിസ്റ്റിൽ ഉണ്ട്. പ്രാഥമിക സമ്പർക്കമുള്ള മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവാൻ തീരുമാനിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ എ എസ് പി ഹേമലതയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ​ഗൺമാന് രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. എസ് പിയു മായും കലക്ടറുമായും പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട എല്ലാവരുടെയും കോവി‍ഡ് പരിശോധന നടത്തുക എന്നത് ആരോ​ഗ്യവകുപ്പിന് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. ജില്ലയിലെ ഒട്ടുമിക്ക ജനപ്രതിനിധികളും ആശങ്കയിലാണ്. ഇവർ എല്ലാം തന്നെ വിമാന അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. വിമാനത്താവള ദുരന്തത്തിൽ എസ് പിയു മായി പ്രാഥമിക സമ്പർക്കം പുലർത്തിയ ഡി ജി പി ലോക്നാഥ് ബെഹ്റ സ്വയം ക്വാറന്റൈനിൽ പോകാൻ തീരുമാനിച്ചു. രക്ഷാപ്രവർത്തനത്തനം നടത്തിയ നാട്ടുകാരും വിമാനതാവളത്തിലെ ഉദ്യോ​ഗസ്ഥരും കോവി‍ഡ് ആശങ്കയിലാണ്.

Sharing is caring!