എട്ടു വര്‍ഷമായി വ്യാജ ചികിത്സ നടത്തിയ മലപ്പുറം കട്ടച്ചിറയിലെ കദീജ അറസ്റ്റില്‍

എട്ടു വര്‍ഷമായി  വ്യാജ ചികിത്സ നടത്തിയ മലപ്പുറം കട്ടച്ചിറയിലെ കദീജ അറസ്റ്റില്‍

കുറ്റിപ്പുറം: എട്ടു വര്‍ഷമായി വ്യാജ ചികിത്സ നടത്തിയ യുവതിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പേരശനൂര്‍ കട്ടച്ചിറ വീട്ടില്‍ സൈനുദ്ധീന്റെ ഭാര്യ കദീജ (43) നെയാണ് പൊലീസ് പിടികൂടിയത്. അനധികൃതമായ ആയുര്‍വേദ മരുന്ന് കുറിച്ച് നല്‍കിയായിരുന്നു ചികിത്സ. കോവിഡ് മാനദന്ധങ്ങള്‍ ലംഘിച്ച് ഇവരുടെ വീട്ടില്‍ ആളുകളെത്തുന്നുണ്ടെന്ന വിവര്‍ത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലയില്‍ എസ്.ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Sharing is caring!