മലപ്പുറത്തുകാരന്‍ സൗദിയിലെ ആരാരില്‍ മരിച്ചു

മലപ്പുറത്തുകാരന്‍  സൗദിയിലെ  ആരാരില്‍ മരിച്ചു

മലപ്പുറം: മലപ്പുറത്തുകാരന്‍ സൗദിയിലെ ആരാരില്‍ മരണപ്പെട്ടു. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി എറയിസന്‍ വീട്ടില്‍ മുഹമ്മദാണ് ഇവിടെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. 38 വര്‍ഷമായി അറാറില്‍ പ്രവാസിയായിരുന്ന മുഹമ്മദ് പ്രദേശത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു. അറാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കുഞ്ഞുമൊയ്തീന്‍ ഖദീയകുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട മുഹമ്മദ്. കദിയാമ്മുവാണ് ഭാര്യ. നാസിഫ്(അറാര്‍ ), നസീമുദ്ധീന്‍, ഫാത്തിമ തുഫ്‌ല, ആയിഷ തസ്ല എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അനീസ് ബാബു( ജിദ്ദ ), ശഫീര്‍ മങ്ങാട്ടുപാലം.
അറാര്‍ പ്രിന്‍സ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അറാറില്‍ മറവ് ചെയ്യുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി അറാര്‍ പ്രവാസി സംഘം രക്ഷാധികാരി ബക്കര്‍ കരിമ്പയുടെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചുവരുന്നു.

Sharing is caring!