കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസറിന് കോവിഡ്

കോട്ടക്കല്‍ നഗരസഭ  ചെയര്‍മാന്‍ കെ.കെ നാസറിന് കോവിഡ്

കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ കെ നാസറിന് കോവിഡ് സ്ഥിരീകരിച്ചു.അല്‍മാസ് ആസ്പത്രിയില്‍ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് കണ്ടത്.ചെയര്‍മാന്റെ ബന്ധുക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുക്കള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകണമെന്നും,ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും ചെയര്‍മാന്‍ കെ കെ നാസര്‍ അഭ്യര്‍ഥിച്ചു.

Sharing is caring!