കോവിഡ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി എസ്.വൈ.എസ് സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍

പെരിന്തല്‍മണ്ണ: കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ മഞ്ചേരി മെഡിക്കല്‍ കോളേജില്‍വെച്ച് മരണപ്പെട്ട കുന്നപ്പള്ളി വി.കെ. മൊയ്തുപ്പയുടെ (83) അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി എസ് വൈ എസ് സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍ മാതൃകയായി. കുന്നപ്പള്ളി യുണിറ്റ് കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറിയും പ്രദേശത്തെ സേവന, പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം..എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരായ നൗഫല്‍, ഇര്‍ഷാദ്, അന്‍വര്‍, യൂസുഫ്, അബൂബക്കര്‍ എന്നിവര്‍ അന്ത്യ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
ഭാര്യ: നഫീസ. മക്കള്‍: നാസര്‍, സുഹ്റ, ലൈല, ഖൗലത്ത്, ഫൈസല്‍. മരുമക്കള്‍: റഷീദ മുതിരമണ്ണ, റസിയ കരുവമ്പലം. ഖബറടക്കം കുന്നപ്പള്ളി മഹല്ല് ഖബര്‍സ്ഥാനില്‍.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.