താനൂര്‍ സി.ഐക്കും കോവിഡ്. സി.ഐയുമായിഅടുത്ത് സമ്പര്‍ക്ക ത്തിലുണ്ടായിരുന്ന 12 പോലീസുകാരും ക്വാറന്റൈനില്‍

മലപ്പുറം: ലോറി സൈഡാക്കി റോഡരികില്‍ നിന്ന വയോധികയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത താനൂര്‍ സി.ഐക്കും കോവിഡ്. സി.ഐ യുമായി അടുത്ത് സമ്പര്‍ക്ക ത്തിലുണ്ടായിരുന്ന 12 പോലീസുകാരും ക്വാറന്റൈനില്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് വയോധികയെ പുലര്‍ച്ചെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച ലോറി ഡ്രൈവറെ താനൂര്‍ സി.ഐ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നത്. തുടര്‍ന്ന് തൊടുപുഴ സ്വദേശി ജോമോന്‍ എന്ന പ്രതിക്ക് 27/7/2020 കോവിഡ് സ്ഥിരീകരിച്ചിരുന്നു അന്നുമുതല്‍ എസ് ഐ യും ഒമ്പത് പോലീസുകാരും ക്വാറന്റൈനില്‍ ആയിരുന്നു. സി ഐ യുമായി അടുത്ത് സമ്പര്‍ക്ക ത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പ്രവേശിച്ചു
താനൂരിലെ റോഡരികില്‍ പുലര്‍ച്ചെ 5.30ന് നില്‍ക്കുന്ന വയോധികയെ കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി. ചുറ്റുപാടും ആളില്ലെന്ന് കണ്ടാണ് കയറിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ബഹളംവെച്ചും അക്രമകാരിയെ ചെറുത്തുനിന്നും വയോധിക മാനംകാക്കുകയായിരുഒന്നു. തൊടുപുഴക്കാരനായ പ്രതി ജോമോനെ പിടികൂടാന്‍ സഹായിച്ചത് സി.സി.ടിവില്‍ പതിഞ്ഞ ചെറിയ ഒരു തുമ്പില്‍നിന്നാണ്. താനൂരിലെ റോഡരികില്‍വെച്ച് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവറായ യുവാവിനെ സി.സി.ടി.വി നിരീക്ഷണത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെടുപുഴ കാഞ്ഞിരമുറ്റം ജോമോന്‍ (36)യാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഇരുപത്തി അഞ്ചാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലര്‍ച്ചെ 5.30 തിന് താനൂരിനടുത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയെ കണ്ടതും ലോറിനിര്‍ത്തി ലൈഗികമായ ഉദ്ദേശത്തോടെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഉണ്ടായത്് തുടര്‍ന്ന് വയോധിക ബഹളം വെച്ചതിനാലും എതിര്‍ത്തതിനാലുമാണ് ലോറി ഡ്രൈവറായ പ്രതി ജോമോന്‍ പിന്തിരിഞ്ഞത്. വയോധികയുടെ പാരാതിയെ തുടര്‍ന്നു സി.സി.ടിവില്‍ പതിഞ്ഞ ചെറിയ ഒരു തുമ്പില്‍ ഇരുന്നൂറോളം ലോറികളെയും സംസ്ഥാനത്തെ പ്രമുഖ സിമന്റ് വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് എറണാകുളം മുതല്‍ കോഴിക്കോട് കുന്നമംഗലം വരെയുള്ള അന്വേഷണത്തെ തുടര്‍ന്നാണ് പോലീസ് പ്രതി യിലേക്കു എത്തിചേരാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രതിയുടെ പേരില്‍ കേസെടുത്ത് പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തിരുന്നത്. താനൂര്‍ എച്ച്.എസ്.ഒ.പി. പ്രമോദ്, എസ്.ഐ. നവീന്‍ ഷാജ്, എ.എസ്.ഐ.പ്രതീഷ്, സി വില്‍പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദീര്‍, വിമോഷ്, മനോജ്, പ്രിയങ്ക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]