മലപ്പുറത്തിന്റെ സ്വന്തം എ പി ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദരം

മലപ്പുറം: എന്‍ ഐ എ അഡീഷണല്‍ പോലീസ് സൂപ്രണ്ടും, മലപ്പുറം സ്വദേശിയുമായ എ പി ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. കുറ്റാന്വേഷണ മികവ് കണക്കിലെടുത്താണ് എന്‍ ഐ എ കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് മെഡല്‍ നല്‍കുന്നത്.
കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്കും, എന്‍ ഐ എയിലെ മലയാളികളായ രണ്ട് ഉദ്യോഗസ്ഥരുമാണ് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കേരള പോലീസിലെ എസ് പിമാരായ കെ ഇ ബൈജു, ബി കൃഷ്ണകുമാര്‍, ഡി വൈ എസ് പിമാരായ സി ഡി ശ്രീനിവാസന്, ഗിരീഷ് പി സാരഥി, കെ എം ദേവസ്യ, കെ ഇ പ്രേമചന്ദ്രന്, ജി ജോണ്സണ് എന്നിവരാണ് മെഡലിന് അര്‍ഹരായത്.
എന്‍ ഐ എയിലെ എസ് പി രാധാകൃഷ്ണ പിള്ളയും മെഡലിന് അര്‍ഹനായി. വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് രാധാകൃഷ്ണ പിള്ളും, ഷൗക്കത്തലിയും അടങ്ങുന്ന എന്‍ ഐ എ സംഘമാണ്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]