ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ കർശന നടപടിയുമായി പോലീസ്

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ കർശന നടപടിയുമായി പോലീസ്

മലപ്പുറം: കോവിഡ് വ്യാപന ഭീതിക്കിടിയിലും പ്രതിരോധ ജോലിക്ക് സന്നദ്ധരാകേണ്ട പോലീസുകാർ പലരും ക്വാറന്റൈനിൽ. കോവിഡ് സമൂഹ വ്യാപന ഭീതിയുള്ള പൊന്നാനി തീരത്തെ രണ്ടു പോലീസ് സ്റ്റേഷനിലും കൂടി ആകെ ജോലിക്കുള്ളത്. പൊന്നാനി തീരദേശ പോലീസ് സ്റ്റേഷനിലും, പൊന്നാനി പോലീസ് സ്റ്റേഷനിലുമായി ഇന്നലത്തെ കണക്കു പ്രകാരം ഡ്യൂട്ടിയിലുള്ളത് 15 പോലീസുകാരാണ്. എന്നാൽ ക്വാറന്റൈനിൽ പോകുന്ന പോലീസുകാർക്ക് പകരമായി സേനാം​ഗങ്ങളെ വിന്യസിക്കുന്നുണ്ടെന്നും, സേനാം​ഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നും ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുന്ന ഡി ഐ ജി എസ് സുരേന്ദ്രൻ പറഞ്ഞു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായുള്ള നടപടികൾ ഇന്ന് മുതൽ ജില്ലയിൽ കർശനമാക്കിയതായി ഡി ഐ ജി അറിയിച്ചു. ഇതിന്റെ ഭാ​ഗമായി മലപ്പുറം കോട്ടപ്പടി മാർക്കറ്റിലും, പരിസരത്തെ കടകളിലും അദ്ദേഹം ഇന്ന് സന്ദർശനം നടത്തി. പല കടകളിലും കോവിഡ് പ്രതിരോധ മാർ​ഗരേഖ സ്വീകരിച്ചിരുന്നില്ലെന്ന് ഡി ഐ ജി പറഞ്ഞു. ഇത്തരം കടകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. അവരുടെ ലൈസൻസ് റദ്ദാ​ക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. വ്യപാരികളുടേയും, ജനങ്ങളുടേയും പൂർണ സഹകരണം കോവിഡ് പ്രവർത്തന പ്രതിരോധത്തിൽ പോലീസ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാ പോലീസ് മേധാവിയും, ജില്ലാ കലക്ടറും ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ ആണ്. പോലീസ് മേധാവിയുടെ ​ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം ക്വാറന്റൈനിൽ പോയത്.

Sharing is caring!