സൗദിയില്‍ കൊവിഡ് ബാധിച്ച് മലപ്പുറത്തുകാരന് മരിച്ചു
മലപ്പുറം: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നിലമ്പൂര്‍ സ്വദേശി മരിച്ചു. നിലമ്പൂര്‍ അകമ്പാടം എരഞ്ഞിമങ്ങാട് വേട്ടേക്കാട്ടിലെ തൊണ്ടി സുലൈമാന്‍ (52) ആണ് മരിച്ചത്. ബിഷയില്‍ അല്‍ശാഇര്‍ ഗ്രൂപ്പിലെ ഹോട്ടല്‍ ജീവക്കാരനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി സൗദി അറേബ്യയിലെ ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്ര പരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അന്ത്യം.
ഇരുപത് വര്‍ഷമായി സൗദിയിലുള്ള സുലൈമാന്‍ ആദ്യം റിയാദിലായിരുന്നു. നാലുവര്‍ഷം മുമ്പാണ് ബിഷയില്‍ ഹോട്ടല്‍ ജീവക്കാരനായി എത്തിയത്. മികച്ച ഫുട്ബോളര് കൂടി ആയിരുന്ന സുലൈമാന്‍ നാട്ടില്‍ ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും സൗദിയിലേക്ക് മടങ്ങിയത്. പരേതരായ തൊണ്ടിയില്‍ അലവിയുടെയും ചെമ്പാടി കദീജയുടെയും മകനാണ്. ഭാര്യ: ചേട്ടക്കുത്ത് സൈനബ. മക്കള്‍: ഹിബ, ഹിഷാം. മരുമകന്: നൗഷാദ് പാലേമാട്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, മുഹമ്മദ്, സീതി, ആയിഷ, സീനത്ത്, റസിയ.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]