തിരൂരിലെ 47കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരൂരിലെ 47കാരന്‍ കോവിഡ് ബാധിച്ച്  മരിച്ചു

മലപ്പുറം: മൈസൂരില്‍ നിന്നും നാട്ടിലെത്തി ക്വാറന്റനില്‍ കഴിയവെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടു.
തിരൂര്‍ നടുവിലങ്ങാടിയിലെ കുന്നത്ത് അബൂബക്കര്‍ സിദ്ധീഖ് (47) ആണു മരിച്ചത്.പതിനഞ്ചു ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്.തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. കിഡ്‌നി സംബന്ധമായ അസുഖമുള്ള അബുബക്കര്‍ സിദ്ധീഖിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്റിജന്‍ ടെസ്റ്റില്‍ ഫലം പോസിറ്റീവായ തോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് മരണമടഞ്ഞത്. പരേതനായ മുഹമ്മതാണ് പിതാവ്. ഉമ്മ സൈനബ. ഭാര്യ ഫാത്തിമ. മക്കള്‍ ഹാരിസ്, സല്‍മാന്‍, മുബൈന,ഷമല്‍.

Sharing is caring!