മലപ്പുറം ചെമ്മാട് വയലില്‍ കുളിക്കാന്‍ പോയ 12കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം ചെമ്മാട്  വയലില്‍ കുളിക്കാന്‍  പോയ 12കാരന്‍ മുങ്ങി മരിച്ചു

തിരൂരങ്ങാടി: വീടിനടുത്ത വയലില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെമ്മാട് കുംഭംകടവ് സ്വദേശി കുംഭംകടവത്ത് ജാഫറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (12) ആണ് മരിച്ചത്. തിങ്കള്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കുട്ടികളുമൊത്ത് വയലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തില്‍ കാണാതായതോടെ മറ്റുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃക്കുളം ഗവ. ഹൈസ്‌കൂള്‍ 7 ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കോവിഡ് ടെസ്റ്റിന് ശേഷം കൈപ്പുറത്താഴം പള്ളിയില്‍ ഖബറടക്കും.
മാതാവ്: സൈഫുന്നീസ
സഹോദരങ്ങള്‍ : മുഹമ്മദ് ജവാദ്, ഫാത്തിമ ജെസ്‌ന, ഫാത്തിമ ഹന്നത്ത്, മുഹമ്മദ് അനസ്.

Sharing is caring!