കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ നിന്ന് ബാഗേജ് പുറത്തിറക്കി ടെര്‍മിനിലേക്ക് മാറ്റി

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ നിന്ന് ബാഗേജ്  പുറത്തിറക്കി ടെര്‍മിനിലേക്ക് മാറ്റി

മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് ബാഗേജ് പുറത്തിറക്കി ടെര്‍മിനിലേക്ക് മാറ്റി. വിമാനം താര്‍പ്പായ കൊണ്ട് മൂടുകയും ചെയ്തു. മേഖലയില്‍ കേന്ദ്രസുരക്ഷ സേനയും എയര്‍ഇന്ത്യയുടെ സുരക്ഷ ഉദ്യോഗസ്ഥരുടേയും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷമായിരിക്കും ബാഗേജ് കൈമാറുക.

വിമാനം കവറിട്ട് മൂടി അനേഷണം പൂര്‍ത്തിയാകുന്നത് വരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റില്ല. ബോയിങ് കമ്പനി അധികൃതരും വിമാനം പരിശോധന നടത്തി. അപകടം സംബന്ധിച്ചുളള അന്വേഷണം പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഡി.ജി.സി.എ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ എ.ടി.സി, എയര്‍പോര്‍ട്ട് അഥോറിറ്റി എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. വെളളിയാഴ്ചയാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍ പെട്ട് 18 പേര്‍ മരിച്ചത്.

Sharing is caring!