തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു മുങ്ങിമരിച്ചു

തോട്ടില്‍ കുളിക്കാനിറങ്ങിയ  വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു മുങ്ങിമരിച്ചു

മലപ്പുറം: കാളികാവ് പള്ളിശ്ശേരിയില്‍ വീടിനടുത്ത തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോലോത്തും തൊടിക സുലൈമാന്റെ മകന്‍ സവാദ് റാസി (18) യാണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഗവ ഹയര്‍ സെക്കണ്ടറിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു
മാതാവ് :റൈഹാനത്ത്. സഹോദരങ്ങള്‍: സാജല്‍ റാസി, സന്‍ഹ റാസി

Sharing is caring!