സൗദിയില്‍ കോവിഡ് ബാധിച്ച് നാല് മലപ്പുറത്തുകാര്‍ മരിച്ചു

സൗദിയില്‍ കോവിഡ്  ബാധിച്ച് നാല് മലപ്പുറത്തുകാര്‍ മരിച്ചു

മലപ്പുറം: സൗദിയില്‍ കോവിഡ് ബാധിച്ച് നാലു മലപ്പുറത്തുകാര്‍ മരിച്ചു. കേരള സര്‍ക്കാര്‍ മുന്‍ അണ്ടര്‍ സെക്രട്ടറിയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നിലമ്പര്‍ സ്വദേശി മണലൊടി നറുകര കേശവന്‍ (74),തൃപ്പനച്ചി സ്വദേശി കളത്തിങ്ങല്‍ മുഹമ്മദ് ബഷീര്‍ കോടാലി (49),ചേലേമ്പ്ര പക്‌സാന്‍ പറമ്പില്‍ കാഞ്ഞിരത്തിങ്ങല്‍ ബഷീര്‍ അഹമ്മദ് പക്‌സാന്‍ (62), മങ്കട പുഴക്കാട്ടിരി കക്കാട്ടില്‍ അബ്ദുറഹ്മാന്‍ (62) എന്നിവരാണു മരിച്ചത്.
മണലൊടി നറുകര കേശവന്‍ ജനുവരിയില്‍ ഭാര്യയ്‌ക്കൊപ്പം രണ്ടാമത്തെ മകന്‍ ശ്രീജിത്ത് ജോലിചെയ്യുന്ന ദമാമില്‍ പോയതായിരുന്നു. കോവിഡ് ബാധിച്ച് 3 ദിവസമായി ആശുപത്രിയിലായിരുന്നു. ആര്യാടന്‍ മുഹമ്മദ് നാലുതവണ മന്ത്രിയായപ്പോഴും പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്നു. 2 വര്‍ഷം സി.എച്ച്. മുഹമ്മദ്കോയയുടെ പഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്നു. മുന്‍ മന്ത്രി സീതി ഹാജി പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി ചെയര്‍മാനായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നാല് തവണ മന്ത്രിയായപ്പോഴും പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. പേഴ്സണ്‍ സ്റ്റാഫംഗമായി തുടര്‍ന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും ഒടുവില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി. ആര്യാടനൊപ്പം എത്തും മുമ്പ് മുമ്പ് രണ്ട് വര്‍ഷം സി.എച്ച് മുഹമ്മദ്കോയയുടെ പേഴ്സണ്‍ സ്റ്റാഫിലുണ്ടായിരുന്നു. സീതി ഹാജി പബ്ലിക് അണ്ടര്‍ ടേക്കിങ് കമ്മിറ്റി ചെയര്‍മാനായപ്പോഴും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എം.എം ഹസന്‍ മന്ത്രിയായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ സ്റ്റെനോഗ്രാഫറായി സര്‍വീസില്‍ കയറിയ കേശവന്‍ പിന്നീട് സ്ഥലംമാറ്റം വഴി പൊതുഭരണവകുപ്പില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റാവുകയായിരുന്നു. സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിയായാണ് വിരമിച്ചത്. നീണ്ട 19 വര്‍ഷമാണ് വിവിധ മന്ത്രിമാര്‍ക്കൊപ്പം സേവനമനുഷ്ഠിച്ചത്.
ഭാര്യ: ജയശ്രീ. മക്കള്‍: ശ്രീകേഷ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അമേരിക്ക), ശ്രീജിത്ത് (ദമാം).
കേശവന്റെ നിര്യാണത്തില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അനുശോചിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരം ജഗതി ഈശ്വര വിലാസം റോഡിലായിരുന്നു താമസം. ഭാര്യ: ജയശ്രീ. മക്കള്‍: ശ്രീകേഷ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ യുഎസ്), ശ്രീജിത്ത് (ദമാം).തൃപ്പനച്ചി സ്വദേശി മുഹമ്മദ് ബഷീര്‍ കോടാലി ജിദ്ദയിലെ ബവാദിയില്‍ സോഫ നിര്‍മാണ തൊഴിലാളിയായിരുന്നു. ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് ഷബീര്‍, മുഹമ്മദ് തബ്ഷീര്‍, ഫൈഹ ഫാത്തിമ.
ചേലേമ്പ്ര സ്വദേശി ബഷീര്‍ അഹമ്മദ് പക്‌സാന്‍ 40 വര്‍ഷമായി ജിദ്ദ മെഡിക്കല്‍ ട്രേഡിങ് സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ്. മാതാവ്്: മേലത്ത് ആയിഷാബി. ഭാര്യ: ഷാഹിന. മക്കള്‍: ശബ്‌ന ബഷീര്‍, ഫവാസ് ബഷീര്‍, ഫാസില്‍ ബഷീര്‍ (യുകെ), ഷിമില്ല ബഷീര്‍. മരുമകന്‍: മന്‍സൂറലി തുറക്കല്‍ (റിയാദ്). മങ്കട മുഹമ്മദ് ഹാജിയുടെ മകനായ അബ്ദുറഹ്മാന്‍ സൗദിയിലെ ഹായിലില്‍ ആണ് മരിച്ചത്. ഭാര്യ: കദിയുമ്മ പാണക്കാട് .മക്കള്‍: ഫ്ദല, റജുല,നജ്മ,ഷഹന.

Sharing is caring!