ധൈര്യം മാത്രമല്ല ഈ ജനതയ്ക്ക് മനുഷ്യത്വവുമുണ്ട്; മലപ്പുറത്തിന് നന്ദി പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂ ഡൽഹി: മലപ്പുറത്തിന് നന്ദി അർപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറത്തിന് മുമ്പിൽ തല കുനിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. മലപ്പുറത്തിന് നന്ദി അർപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറക്കിയത്.
കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് താഴേക്ക് പതിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരെ സ്വന്തം സുരക്ഷിതത്വം പോലും മറന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിക്കാരുടെ ദൈര്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് പുകഴ്ത്തുന്നുണ്ട്. എന്നാൽ ധൈര്യം മാത്രം പോര അതിനപ്പുറം മനുഷ്യത്വം കൂടി ഉണ്ടെങ്കിലെ ഇത്തരമൊരു രക്ഷാദൗത്യം നടത്താനാകൂവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചൂണ്ടി കാട്ടുന്നു. ആ ധൈര്യത്തിന് മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു. യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾ നിങ്ങളുടെ ജീവൻ പണയം വെച്ചുവെന്ന് മലപ്പുറത്തിന് നന്ദി അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. ഏറ്റവും ദുർഘട പ്രതിസന്ധിയിൽ നിങ്ങൾ ഞങ്ങളോട് ദയയും, മനുഷ്യത്വവും കാണിച്ചു. അതിനൊരു വലിയ കയ്യടി. ഞങ്ങൾ നിങ്ങളോടെന്നും കടപ്പെട്ടിരിക്കുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
18 പേരാണ് വിമാന അപകടത്തിൽ മരിച്ചത്. ഇതിൽ പൈലറ്റും, സഹ പൈലറ്റും ഉൾപ്പെടുന്നു. ദുബായിൽ നിന്ന് കോഴിക്കോടേക്ക് വന്ന വിമാനമാണ് വെള്ളിയാഴ്ച്ച അപകടത്തിൽ പെട്ടത്.
Taking a bow to HUMANITY!A standing ovation from our hearts to the PEOPLE OF MALAPPURAM, Kerala, who had showered us…
Posted by Air India Express on Sunday, August 9, 2020
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]