പുഴയിൽ ലാന്റ് ചെയ്തൊരു വിമാനം; ഹഡ്സണിലെ അത്ഭുതമായ വിമാന ലാന്റിങ്

സന്തോഷ് ക്രിസ്റ്റി
പുഴയിൽ ലാന്റ് ചെയ്തൊരു വിമാനം; ഹഡ്സണിലെ അത്ഭുതമായ വിമാന ലാന്റിങ്

മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് എഞ്ചിനുകളും ആകാശത്ത് വെച്ച് തകരാറിലായ ഒരു വിമാനത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ചാണ് ഈ വാർത്ത. ഒരു യാത്രക്കാരന്റെ ജീവൻ പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഹഡ്സണിലെ അത്ഭുതം എന്ന പേരിൽ അറിയപ്പെടുന്ന ഈ രക്ഷപ്പെടൽ. യു എസ് എയർവേയ്സിന്റെ ലാ ​ഗോർഡിയ-ചാർലോറ്റ് ഡ​ഗ്ലസ്-സിയാറ്റിൽ വിമാനത്തിലെ യാത്രക്കാരാണ് വൻ ദുരന്തത്തിൽ നിന്നും പൈലറ്റ്മാരുടെ കഴിവു കൊണ്ട് രക്ഷപ്പെട്ടത്.

സള്ളി എന്ന് വിളിപ്പേരുള്ള ചെസ്ലി സള്ളെൻബെർ​ഗർ ആയിരുന്നു വിമാനത്തിലെ കമാന്റിങ് പൈലറ്റ്. യു എസ് എയർഫോഴ്സിൽ നിന്ന് വിരമിച്ച ഫൈറ്റർ പൈലറ്റായിരുന്ന അദ്ദേഹത്തിന് 19,663 മണിക്കൂർ വിമാനം പറത്തുന്നതിൽ അനുഭവ സമ്പത്ത് ഉണ്ടായിരുന്നു. ഫസ്റ്റ് ഓഫിസറായിരുന്ന ജെഫ്റി സ്കൈയ്സിന് 20,727 മണിക്കൂറിന്റെ പരിചയവും ഉണ്ടായിരുന്നു.

2009 ജനുവരി 15നാണ് സംഭവം നടന്നത്. വിമാനത്താവളത്തിൽ നിന്നും പൊന്തി ഏതാനും മിനുറ്റുകൾക്കകം പക്ഷികളുമായി കൂട്ടിയിടിച്ച് എഞ്ചിനിൽ നിന്ന് പുക ഉയരുകയായിരുന്നു. രണ്ട് എഞ്ചിനുകളും പ്രവർത്തനക്ഷമമല്ലെന്ന് ഏതാനും സമയത്തിനകം പൈലറ്റിന് വിവരം ലഭിച്ചു. തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് പറക്കാൻ ശ്രമിച്ചെങ്കിലും അവിടെ എത്താനാകില്ലെന്ന് ഉറപ്പായിരുന്നു. പിന്നെയുള്ള ഏക മാർ​ഗം തൊട്ടടുത്തുള്ള ഹഡ്സൺ പുഴയിലേക്ക് വിമാനം ലാന്റ് ചെയ്യിക്കുക എന്നതായിരുന്നു. അങ്ങനെ 150 യാത്രാക്കാരും, മൂന്ന് ജിവനക്കാരുമായി പൈലറ്റ് ഹഡ്സൺ പുഴ ലക്ഷ്യമാക്കി നീങ്ങി.

ഇതിനിടയിൽ തിരിച്ച് ലാ ​ഗോർഡിയ വിമാനത്താവളത്തിലേക്കും, മറ്റൊരു വിമാനത്താവളത്തിലേക്കും പോകാൻ ശ്രമിച്ചെങ്കിലും നടക്കില്ലെന്ന് ബോധ്യമായതിനാൽ ആ ശ്രമങ്ങളും ഉപേക്ഷിച്ചു. 3060 അടി ഉയരത്തിൽ നിന്നും ക്യാപ്റ്റൻ സള്ളി വിമാനത്തെ 1,650 അടിയിലേക്ക് താഴ്ത്തി. പറന്നുയർന്ന് ആറ് മിനുറ്റുകൾക്ക് ശേഷം കിലോമീറ്ററിൽ 230 മണിക്കൂർ വേ​ഗതയിൽ വിമാനം ഹഡ്സൺ പുഴയിൽ പതിച്ചു.

യാത്രക്കാരെ പുറത്തെത്തിക്കുന്നതിനും, രക്ഷാ പ്രവർത്തനത്തിനും മുന്നിട്ടിറങ്ങിയതും വിമാന ജീവനക്കാരാണ്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ പുഴയിൽ നിന്നും പല ബോട്ടുകളിലായി യാത്രക്കാരെ കരകളിലേക്ക് എത്തിച്ചു. 3.55 അവസാന ആളെയും ജീവനോടെ കരയ്ക്കെത്തിക്കാനായി. അപകടത്തിൽ 78 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ച് പേർക്ക് മാത്രമായിരുന്നു ​ഗുരുതരമായ പരുക്ക്.

പൈലറ്റുമാരുടേയും, വിമാന ജീവനക്കാരുടേയും ധീരതയ്ക്ക് ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചു. ടോം ഹാൻക്സിനെ നായകനാക്കി ക്ലിന്റ് ഈസ്റ്റ് വുഡ് ഈ അപകടത്തെക്കുറിച്ച് ക്യാപ്റ്റൻ സള്ളിയെന്ന പേരിൽ സിനിമയും പുറത്തിറക്കിയിരുന്നു.

Sharing is caring!