കരിപ്പൂര്‍; രക്ഷാപ്രവര്‍ത്തകരെല്ലാം ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട പല യാത്രക്കാര്‍ക്കും കോവിഡെന്ന് റിപ്പോര്‍ട്ട്. ഇതോടെ രക്ഷാപ്രവര്‍ത്തകരെല്ലാം ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാത്തിലെ 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നത്.. ജീവനക്കാരുള്‍പ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിര്‍ന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണുണ്ടായിരുന്നത്. ഇവരെയെല്ലാം നാട്ടുകാരും അധികൃതരും ചേര്‍ന്നാണ് കോവിഡ് പ്രോട്ടോക്കോളെല്ലാം ലംഘിച്ച് ആശുപത്രികളിലേക്കെത്തിച്ചത്. സാധാരണ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കെല്ലാം വിമാനതാവളത്തില്‍ നിരീക്ഷണമുണ്ട്. അപകടമുണ്ടായതു കൊണ്ട് ഇന്നലെ ഇതുനടന്നിട്ടുമില്ല. ഇതിനാല്‍ തന്നെ പലര്‍ക്കും കോവിഡുണ്ടാകാനുള്ള സാധ്യതയ ആരോഗ്യമന്ത്രി കെകെ ശൈലജയും അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവര്‍ക്ക് പരിശോധന നടത്തും. വിമാനത്തില്‍ ഉള്ള 40 പേര്‍ക്ക് കോവിഡുണ്ടായിരുന്നുവെന്ന് ചില റിപ്പാര്ട്ടുകളുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. .മലപ്പുറത്തെയും കോഴിക്കോട്ടേയും 13 ആശുപത്രികളിലാണ് വിമാന അപകടത്തില്‍ പരിക്കേറ്റവരെ എത്തിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അപകടം.
യുഎഇ ഹെല്പ്പ്ലൈന് നമ്പര്‍
ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി . ജീവനക്കാരുള്‍പ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിര്‍ന്നവരും 10 കുട്ടികളും 6 ജീവനക്കാരുമാണ്.ഇതില്‍ 17 പേരോളം മരിച്ചതായി സംശയിക്കുന്നു ‘ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കളക്റ്റര്‍ കെ.ഗോപാലകൃഷ്ണന് അറിയിച്ചു. ദുബായിയില്‍ നിന്ന് അവിടത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നത് .
എയര്‍പോര്‍ട്ട് കണ്ട്രോള് റും നമ്പര്‍ 0483 2719493, 2719321, 2719318, 2713020, 8330052468,
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അപകടം.
യുഎഇ ഹെല്പ്പ്ലൈന് നമ്പര്‍
ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.
വിമാനാപകടത്തില്‍പെട്ട മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിക്കൊണ്ടിരിക്കന്നു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]