ഓണ്‍ലൈന്‍ തട്ടിപ്പ്; കുറ്റിപ്പുറം സ്വദേശിക്ക് 4000 രൂപ നഷ്ടമായി
കുറ്റിപ്പുറം: 18000 രൂപയുടെ ഫോണ്‍ സമ്മാനമായി അടിച്ചിട്ടുണ്ടെന്നും നികുതി തുകയായ 4000 രൂപയ്ക്ക്
ലഭിക്കുമെന്ന് ഫോണിലേക്ക് മൊസ്സേജ് കോളുകളും വന്നതനുസരിച്ച് പണം നല്കിയ യുവാവിന് 4000 രൂപ നഷ്ടമായി. കുറ്റിപ്പുറം മൂടാല്‍ സ്വദേശിക്കാണ് അക്കിടി പറ്റിയത്. നികുതി തുക ഫോണ്‍ ലഭിക്കുമ്പോള്‍ പോസ്റ്റോഫീസില്‍ നല്കിയാല് മതിയെന്ന ചതിയിലാണ് യുവാവിന് 4000 രൂപ നഷ്ടമായത്. വില കൂടിയ ഫോണ്‍ 4000 രൂപയ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പോസ്റ്റാഫീസില്‍ നിന്ന് ലഭിച്ച പാര്‍സല്‍ തുറന്നപ്പോള്‍ ലഭിച്ചത് 10 രൂപയുടെ മാസ്കും സാനിറ്റൈസറും കൊറോണയ്പക്കുള്ള ആയുര്‍വേദ പൗഡറും. യുവാവിന്റെ പരാതിയില്‍ കുറ്റിപ്പുറം എസ്.എച്ച്. ഒ ശശീന്ദ്രന് മേലയില്‍ കേസ്സെടുത്തു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]