കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് വിമാനം തെന്നിമാറി താഴ്ച്ചയിലേക്ക് വീണു
കരിപ്പൂർ: വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നിമാറി താഴേക്ക് വീണു. യാത്രക്കാർക്കടക്കം പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നുണ്ടെന്നാണ് വിവരം. കനത്ത മഴയെ തുടർന്നാണ് വിമാനം തെന്നിമാറിയതെന്നാണ് വിവരം.
ജില്ലയിലെ കൂടുതൽ പോലീസ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കോഴിക്കോട് നിന്ന് മെഡിക്കൽ സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. വിമാനത്തിന്റെ മുൻഭാഗം പൂർണമായും മുറിഞ്ഞു മാറിയെന്നും വിവരം വരുന്നുണ്ട്. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ വിവിധ ആശുപത്രികളിലേക്കും, കോഴിക്കോടെ ആശുപത്രികളിലേക്കും മാറ്റുകയാണ്. 174 യാത്രക്കാരും, അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടെന്നാണ് വിവരം.
മന്ത്രി എ കെ ശശീന്ദ്രനെ രക്ഷാ പ്രവർത്തനത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]