വാഹനങ്ങള്‍ മോഷ്ടിച്ച് മണല്‍കടത്തിനായി ഉപയോഗിക്കുന്ന സംഘത്തിലെ പ്രധാനി വളാഞ്ചേരി പോലീസിന്റെ പിടിയില്‍
മലപ്പുറം: വാഹനങ്ങള്‍ മോഷ്ടിച്ച് മണല്‍കടത്തിനായി ഉപയോഗിക്കുന്ന സംഘത്തിലെ പ്രധാനി വളാഞ്ചേരി പോലീസിന്റെ പിടിയിലായി.കുറ്റിപ്പുറം കൊളക്കാട് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പൊലീസ് അറസറ്റ് ചെയ്തത്. 2019 മെയ് മാസം 14 ന് ആതവനാട് കൂടശ്ശേരി പാറയില്‍ നിന്ന് ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതി മുഹമ്മദ് ഷരീഫിനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.നാലംഘം ചേര്‍ന്നാണ് അന്ന് വാഹനം മോഷ്ടിച്ചത്.ഇതില്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ ഷെരീഫ് ഒളിവില്‍ പോവുകയായിരുന്നു.പ്രതികള്‍ വാഹനങ്ങള്‍ മോഷ്ടിച്ച് മണല്‍ മാഫിയകള്‍ക്ക് കൈമാറുന്നതാണ് ഇവരുടെ രീതി.വളാഞ്ചേരി സ്റ്റേഷന് ഹൗസിങ് ഓഫീസര്‍ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോവിഡ് പരിശോധനകള്‍ക്ക് ശേഷം,കോടതിയില്‍ ഹാജരാക്കി.വളാഞ്ചേരി എസ് ഐമാരായ എം.കെ മുരളീകൃഷ്ണന്,ഇഖ്ബാല്‍ ഷരീഫ്,എ.എസ്.ഐ രാജന്,എസ്.സി.പി.ഓ സുനില്‍ ദേവ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).