വിദ്യാഭ്യാസ നയം അധികാര കേന്ദ്രീകൃതവുംവൈവിധ്യങ്ങളെ തകര്‍ക്കുന്നതും: എം.എസ്.എഫ്

വിദ്യാഭ്യാസ നയം അധികാര  കേന്ദ്രീകൃതവുംവൈവിധ്യങ്ങളെ  തകര്‍ക്കുന്നതും: എം.എസ്.എഫ്

ന്യൂ ഡൽഹി : രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ നയം ഇന്ത്യൻ ഫെഡറൽ തത്വങ്ങളെ തകർക്കുന്ന രീതിയിലുള്ള അധികാര കേന്ദ്രീകൃത പ്രവണതയുള്ളതാണെന്ന് msf ദേശീയ പ്രവർത്തക സമിതി അഭിപ്രായപെട്ടു.
രണ്ട് ലക്ഷത്തിലധികം നിർദേശങ്ങൾ ലഭിച്ചിട്ടും 480 ഓളം പേജുകൾ ഉണ്ടായിരുന്ന കരട് നയം പുറത്തിറങ്ങിയപ്പോൾ കേവലം 64 പേജായി ചുരുങ്ങിയത് നയ രൂപീകരണത്തിൻ്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നുണ്ട്
പാർലിമെൻ്റിൽ ചർച്ചക്ക് വെക്കാതെയും അഭിപ്രായങ്ങൾക്ക് വിലനല്കാതെയും, RSS താല്പര്യം പൂർണമായും അംഗീകരിച്ചുമാണ് ഈ നയം രൂപീകരിക്കപ്പെട്ടത്.

വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം നടന്നുകൊണ്ടിരിക്കുന്നിടത്ത് വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണമാണ് പുതിയ നയം പറയുന്നത്. ഇത്‌ സംഘപരിവാർ ആശയങ്ങൾ കരിക്കുലത്തിൽ ഉൾകൊള്ളിക്കാനുള്ള ശ്രമമാണ്.

വിദേശ ഭാഷാ നടപ്പിലാക്കും എന്ന് പറയുന്നിടത് അറബിയെയും ഇന്ത്യൻ ഭാഷയെ പറയുന്നിടത്ത് ഉറുദു ഭാഷയെയും ബോധപൂർവം തഴയുന്നു.

UGC , AlCTE, NAAC
പോലുള്ള നിലവിലുള്ള മുഴുവൻ റെഗുലേറ്ററി സമിതികളെയും പിരിച്ചു വിട്ട് എല്ലാം ഒരറ്റ കുടക്കീഴിലേക്ക് കൊണ്ടുവരുന്നതോടെ വലിയ തോതിലുള്ള അധികാര ഏകീകരണമാണ് നടക്കുന്നത്. ഈ അധികാര ഏകീകരണം തന്നെ അടിസ്ഥാന ഫാസിസ്റ്റ് ഘടകമാണ്. നാഷണൽ റിസേർച് ഫൌണ്ടേഷൻ രൂപീകരിക്കുക വഴി ഗവേഷങ്ങളുടെ മേൽ കടുത്ത നിയന്ത്രണം കൊണ്ടു വരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി കൊണ്ടു വന്നു കേന്ദ്ര സർവ്വകലാശാലകളിലെ പ്രവേശനം നിയന്ത്രിക്കുന്നു.

മതേതരത്വം, സംവരണം, മൈനോറിറ്റി അവകാശങ്ങൾ, എന്നിവയെ കുറിച്ച് പൂർണ്ണ മൗനം പാലിക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം ജിഡിപിയുടെ 6% വിദ്യാഭ്യാസ മേഖലക്ക് വേണ്ടി മാറ്റിവെക്കണമെന്ന ആവശ്യത്തിലും നിയമ പരിരക്ഷ നൽകുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ലോകസഭാ ചേരാത്തതിനെ മറയാക്കി ചർച്ചകളില്ലാതെ ഇത്‌ നടപ്പാക്കുന്നത് രാജ്യത്ത് വലിയ അപകടം വരുത്തുമെന്നും msf പ്രവാർത്തക സമിതി അഭിപ്രായപെട്ടു.

യോഗം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എം പി ഉദ്ഘടനം ചെയ്തു. ദേശീയ പ്രസിഡന്റ്‌ ടി. പി. അഷ്‌റഫലി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി എസ്. എഛ്. മുഹമ്മദ് അർഷാദ്, വൈസ് പ്രസിഡന്റുമാരായ പി. വി. അഹമ്മദ് സാജു,അഡ്വ. ഫാത്തിമ തഹ്‌ലിയ, സിറാജുദ്ധീൻ നദ്‌വി, സെക്രട്ടറിമാരായ ഇ ഷമീർ, അഡ്വ എൻ. എ. കരീം, അതീബ് മാസ് ഖാൻ, മുഹമ്മദ്‌ അറഫാൻ എന്നിവരും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച് പി. കെ. നവാസ്, ലത്തീഫ് തുറയൂർ (കേരളം), അൻസാരി, ഗുണ്ടു മുഹമ്മദ് ഫൈസാൻ (തമിഴ്നാട് ), അഡ്വ ജലീൽ, ഇബ്രാഹീം ബാദുഷ (കർണാടക )മുഹമ്മദ് അർഫാൻ (പോണ്ടിച്ചേരി )നവാസ് ശരീഫ് ഖുറേഷി (മഹാരാഷ്ട്ര ), തൗസീഫ് റാസ ഖാൻ , ദാഹറുദ്ധീൻ (ആസ്സാം )ഖൈസർ അബ്ബാസ്, ഖുമൈൽ (യു. പി. ) മുഹമ്മദ് നൂറുദ്ധീൻ മൊല്ല (വെസ്റ്റ് ബംഗാൾ ), ജാവേദ് അസ്‌ലം (പഞ്ചാബ് ), ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ മൻസൂർ ഹുദവി (കൊൽക്കത്ത ) സൈതലവി ഹുദവി (ഹൈദരാബാദ് ) സുഹൈൽ ഹുദവി (ആസ്സാം ), മൻസൂർ ഹുദവി (ഡൽഹി )ജവാദ് ബസിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

പുതിയ വിദ്യാഭ്യാസ നയത്തിന്മേലുള്ള പ്രമേയം ദേശീയ വൈസ് പ്രസിഡന്റ്‌ പി. വി. അഹമ്മദ് സാജുവും, കോവിഡ് കാലത്തെ വിദ്യാഭ്യാസ രീതിയെ ആസ്പദമാക്കി പുറത്തിറക്കുന്ന സർവേയെ കുറിച്ച് അഡ്വ. ഫാത്തിമ തഹ്‍ലിയയും സംസാരിച്ചു.. സ്വാതന്ത്ര്യ ദിനത്തിൽ ഓൺലൈൻ അവേക്കനിങ് അസ്സംബ്ലി നടത്താനും തീരുമാനിച്ചു.

Sharing is caring!