ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്ക് വൈറസ്ബാധ

ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 16പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

പുത്തൂര്‍ സ്വദേശി (44), കണ്ണമംഗലം സ്വദേശികളായ 26 വയസുകാരന്‍, 65 വയസുകാരി, 31 വയസുകാരി, കോട്ടക്കല്‍ സ്വദേശി (12), കാവനൂര്‍ സ്വദേശി (27), വെസ്റ്റ് കോഡൂര്‍ സ്വദേശി (32), കോട്ടക്കല്‍ ആര്‍.എച്ച്.എസ് റോഡ് സ്വദേശികളായ 70 വയസുകാരന്‍, 54 വയസുകാരി, മുള്ളമ്പാറ സ്വദേശി (22), നിലമ്പൂര്‍ സ്വദേശികളായ അഞ്ച് വയസുകാരന്‍, 55 വയസുകാരന്‍, 39 വയസുകാരി, 80 വയസുകാരി, ഏഴ് വയസുകാരന്‍, തേഞ്ഞിപ്പലം സ്വദേശിനി (53), തേഞ്ഞിപ്പലം സ്വദേശി (34), തേഞ്ഞിപ്പലം സ്വദേശിനി (27), തെഞ്ഞിപ്പലം സ്വദേശി (62), കുന്നപ്പള്ളി സ്വദേശി (85), പെരുവെള്ളൂര്‍ സ്വദേശി (34), പെരിന്തല്‍മണ്ണ സ്വദേശിനി (10), പുലാമന്തോള്‍ സ്വദേശിനി (ആറ്), കൊണ്ടോട്ടി സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 31 വയസുകാരന്‍, 29, വയസുകാരന്‍, കോട്ടക്കല്‍ സ്വദേശി (25), പെരുവെള്ളൂര്‍ സ്വദേശി (18), മഞ്ചേരി സ്വദേശി (19), മഞ്ചേരി പട്ടര്‍കുളം സ്വദേശിനി (42), പട്ടര്‍കുളം സ്വദേശി (14), പെരുവെള്ളൂര്‍ സ്വദേശി (32), ആതവനാട് സ്വദേശിനി (ഒന്ന്), എടരിക്കോട് സ്വദേശിനി (31), കൊണ്ടോട്ടി സ്വദേശിനി (33), മഞ്ചേരി സ്വദേശി (24), കൊണ്ടോട്ടി സ്വദേശികളായ 70 വയസുകാരി, 30 വയസുകാരി, മലപ്പുറം സ്വദേശി (44), മേല്‍മുറി സ്വദേശി (49), കരുളായി സ്വദേശി (30), ചോക്കാട് സ്വദേശിനി (നാല്), വഴിക്കടവ് സ്വദേശികളായ 29 വയസുകാരന്‍, 53 വയസുകാരി, നിലമ്പൂര്‍ സ്വദേശി (26), വള്ളുവമ്പ്രം സ്വദേശിനി (27), വള്ളുവമ്പ്രം സ്വദേശി (25), പുള്ളിപ്പറമ്പ് സ്വദേശി (29), 22 വയസുകാരന്‍, പറമ്പില്‍ പീടിക സ്വദേശി (50), പറമ്പില്‍ പീടിക സ്വദേശി (59), നിലമ്പൂര്‍ സ്വദേശികളായ 25 വയസുകാരി, 35 വയസുകാരന്‍, 10 വയസുകാരി, എടപ്പാള്‍ സ്വദേശി (നാല്), കുറുവ സ്വദേശി (28), കോഡൂര്‍ സ്വദേശിനി (19), മൊടപ്പൊയ്ക സ്‌ദേശി (33), മറ്റത്തൂര്‍ സ്വദേശിനി (57), പാണ്ടിക്കാട് സ്വദേശികളായ 28 വയസുകാരന്‍, 23 വയസുകാരന്‍, 26 വയസുകാരന്‍, 46 വയസുകാരന്‍, 19 വയസുകാരി, 56 വയസുകാരന്‍, 28 വയസുകാരന്‍, പുത്തൂര്‍ പള്ളിക്കല്‍ സ്വദേശികളായ അഞ്ച് വയസുകാരി, 11 വയസുകാരന്‍, 59 വയസുകാരന്‍, 30 വയസുകാരി, 38 വയസുകാരന്‍, പൊന്നാനി സ്വദേശികളായ 33 വയസുകാരന്‍, 35 വയസുകാരന്‍, 34 വയസുകാരന്‍, 18 വയസുകാരന്‍, സൗത്ത് പൊന്നാനി സ്വദേശി 50 വയസുകാരന്‍, പുതുപൊന്നാനി സ്വദേശി 26 വയസുകാരന്‍, എ.ആര്‍ നഗര്‍ സ്വദേശികളായ എട്ട് വയസുകാരന്‍, 20 വയസുകാരി, 11 വയസുകാരന്‍, 16 വയസുകാരന്‍, 40 വയസുകാരി, 27 വയസുകാരി, 36 വയസുകാരന്‍, ഏഴ് വയസുകാരി, കരുവാങ്കുന്ന് സ്വേദേശികളായ 25 വയസുകാരന്‍, 47 വയസുകാരന്‍, മൂന്ന് വയസുകാരന്‍, 35 വയസുകാരന്‍, കീഴാറ്റൂര്‍ സ്വദേശികളായ 45 വയസുകാരി, 25 വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ പെരിന്തല്‍ണ്ണ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ 27 വയസുകാരന്‍, കൂട്ടായി സ്വദേശിനി (32), വള്ളുവമ്പ്രം സ്വദേശി (29), പുളിക്കല്‍ സ്വദേശിനി (55), ചീക്കോട് സ്വദേശി (64), മലപ്പുറം സ്വദേശിനിയായ 70 വയസുകാരി, അരിയല്ലൂര്‍ സ്വദേശി (56), തലക്കാട് സ്വദേശി (52), താനൂര്‍ സ്വദേശിനി (21), നിലമ്പൂര്‍ സ്വദേശി (29), ചാലിയാര്‍ സ്വദേശി (41), മൂന്നിയൂര്‍ സ്വദേശി (30), നിലമ്പൂര്‍ സ്വദേശിനി (45), ചീക്കോട് സ്വദേശി (53), തിരൂര്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശി (21), മാറാക്കര സ്വദേശിനി (45). പറമ്പില്‍പീടിക സ്വദേശിനി (27), ഒഴൂര്‍ സ്വദേശി (31) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

114 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. രോഗബാധിതരേറുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റേയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,735 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 31,792 പേര്‍

31,792 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 992 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 492 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 66 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 58 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 172 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 185 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,502 പേര്‍ വീടുകളിലും 1,298 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

62,245 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 70,155 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 68,171 പേരുടെ ഫലം ലഭ്യമായതില്‍ 62,245 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,178 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!