കേരളത്തിലെ പ്രവാചക കുടുംബങ്ങളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരശേഖരണം നടത്തുന്നു

കേരളത്തിലെ പ്രവാചക  കുടുംബങ്ങളെ കുറിച്ചുള്ള  സമ്പൂര്‍ണ വിവരശേഖരണം നടത്തുന്നു

മലപ്പുറം: കേരളത്തിലെ പ്രവാചക കുടുംബങ്ങളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും വിദേശത്തുമായി താമസിക്കുന്ന മുപ്പതോളം വരുന്ന വിവിധ ഖബീലയിലുള്ള മലയാളികളായ തങ്ങള്‍ കുടുംബങ്ങളുടെ പൂര്‍ണ്ണമായ ഓണ്‍ലൈന്‍ വിവരശേഖരമാണ് നടക്കുന്നത്. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതരും മുസ്ലിം നേതാക്കളുമായ സയ്യിദന്മാര്‍ പലരും മണ്‍മറഞ്ഞ പ്രമുഖരുടെ സന്താന പരമ്പരയില്‍പെട്ടവരാണ് .കേരളത്തിലെ മുഴുവന്‍ സയ്യിദ് കുടുംബങ്ങളെയും കണ്ടെത്തി ഒരു സമ്പൂര്‍ണ ഡയറക്ടറി പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഈ വിവര ശേഖരണം നടക്കുന്നതെന്ന് ഭാരവാഹികളായ അഷ്‌റഫ് തങ്ങള്‍ ആദൂര്‍, ഹുസൈന്‍ ഹിബിഷി, പി.എം. ഹുസൈന്‍ ജിഫ്രി, അലിയാര്‍ ജമലുല്ലൈലി, യാസീന്‍ ശിഹാബ് എന്നിവര്‍ അറിയിച്ചു.

Sharing is caring!