യുവതിയുടെ നഗ്‌ന ഫോട്ടോകളും, വീഡിയോകളും മോര്‍ഫ് ചെയ്ത് ഒരുലക്ഷം രൂപ തട്ടിയെടുത്ത് 26കാരന്‍ അറസ്റ്റില്‍

യുവതിയുടെ നഗ്‌ന ഫോട്ടോകളും, വീഡിയോകളും  മോര്‍ഫ് ചെയ്ത് ഒരുലക്ഷം രൂപ തട്ടിയെടുത്ത് 26കാരന്‍ അറസ്റ്റില്‍

മലപ്പുറം: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് അതേ യുവതിയുടെ
ഫോട്ടോകളും, വീഡിയോകളും മോര്‍ഫ് ചെയ്ത് നഗ്ന്തയോടെ അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തുടക്കത്തില്‍ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും വിവിധ തവണകളിലായി പ്രതി പണം തട്ടിയിരുന്നുവെന്നും പോലീസ് പറഞ്ഞു. മലപ്പുറം പടിഞ്ഞാറ്റു മുറി ചെര പറമ്പില്‍ സുജിഷ്ണു (26)യാണ് യുവതിയുടെ പരാതി പ്രകാരംഅറസ്റ്റ് ചെയ്തത്. മലപ്പുറം താനൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തു, യുവതിയെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം വെച്ചാണ് യുവതിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയും പിന്നിട് അശ്ലീലമായി മോര്‍ഫ് ചെയ്ത യുവതിയുടെ ഫോട്ടോ മറ്റുള്ളവര്‍ക്ക് അയച്ചതായും പരാതിയുണ്ടെന്ന് താനൂര്‍ സി.ഐ.പി.പ്രമോദ് പറഞ്ഞു, ഒളിവിലായിരുന്ന പ്രതിയെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്ത് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അതേ സമയം വിവിധ രീതികളിലുള്ള തട്ടിപ്പുകള്‍ ഇപ്പോള്‍ അരങ്ങുവാണുകയാണ്. ഓണ്‍ലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകള്‍ കാണിച്ച് പ്രലോഭിപ്പിച്ച് ആവശ്യകാരന് വാട്‌സ്ആപ്പ് നമ്പറും നല്‍കി പണം തട്ടിയ പ്രതി മാസം മുമ്പാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്്. വാട്‌സ്ആപ്പില്‍ ബന്ധപ്പെടുമ്പോള്‍ വിഡിയോ കോള്‍, വോയിസ് കോള്‍, ചാറ്റിംഗ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടും. വീഡിയോ ചാറ്റിംഗ് നടത്താന്‍ 1,500 രൂപാ മുതല്‍ 2,000 ആവശ്യപ്പെടും. പണം അക്കൗണ്ടില്‍ കയറിയാല്‍ ബ്ലോക്ക് ചെയ്ത് മുങ്ങും. ലോക്കാന്‍ഡോ എന്ന ഓണ്‍ലൈലന്‍ സൈറ്റിലൂടെയാണ് സുന്ദരികളായ യുവതികളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി പണത്തട്ടിപ്പ് നടന്നത്. കേസില്‍ പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദാണ്(26) ് മലപ്പുറം പോലീസിന്റെ പിടിയിലായത്.

Sharing is caring!