മലപ്പുറം മേല്‍മുറിയിലെ യുവാവ് ഷോക്കേറ്റു മരിച്ചു

മലപ്പുറം  മേല്‍മുറിയിലെ യുവാവ്  ഷോക്കേറ്റു മരിച്ചു

മലപ്പുറം: വൈദ്യുതി ലൈനില്‍ പൊട്ടിവീണ മരച്ചില്ലകള്‍ മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വീടിനു സമീപം വീണ ലൈനില്‍ നിന്നു മരച്ചില്ലകള്‍ മാറ്റാനായി കെഎസ്ഇബി അധികൃതരോട് വൈദ്യുതി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ലൈന്‍ മാത്രം ഓഫാക്കാന്‍ മറന്നെന്നും ഇതില്‍ തട്ടിയാണ് ഷോക്കേറ്റതെന്നും വീട്ടുകാര്‍ പറഞ്ഞു. കബറടക്കം ഇന്നു ഉച്ചയ്ക്ക് ഒരു മണിക്ക് ആലത്തൂര്‍പടി ജുമാ മസ്ജിദില്‍. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ഹിബ, മുഹമ്മദ് മിര്‍സാന്‍, മുഹമ്മദ് ഇസാന്‍. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിഷ.

Sharing is caring!